കൊച്ചി: മലയാള സിനിമാ താരങ്ങളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിംഗ്സിലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യം കണ്ടെത്തിയാല്‍ മാത്രമേ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിക്കുകയുള്ളു. പണം എങ്ങനെ വന്നു എന്നത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തും. ഏത് സിനിമ താരങ്ങളുമായി ബന്ധപ്പെട്ട കേസാണ് അന്വേഷിക്കുന്നതെന്നും എന്താണ് സാമ്പത്തിക കുറ്റകൃത്യമായി എന്‍ഫോഴ്സമെന്റ് കണ്ടെത്തിയതെന്നും അന്വേഷണത്തിലിരിക്കുന്നതിനാല്‍ വ്യക്തമാക്കാനാവില്ലെന്ന് അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പ്രതികരിച്ചു.
നടന് ദിലീപ് ഉള്‍പ്പടെയുള്ള സിനിമരംഗത്തെ ചിലരുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചുകൊടുത്തിരുന്ന രേഖകള്‍ കൊച്ചി എന്‍ഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ടെന്നും ജോണ്കിംഗ്സിലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: