പാമ്പാടി: ശാന്തിഗിരി ആശ്രമം, പാമ്പാടി ബ്രാ ഞ്ചിലെ പതിനാലാമത് പ്രതിഷ്ഠാവാര്ഷികാഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ച്മണിക്ക് ആരാധന, വൈകിട്ട് ദീപ പ്രദക്ഷിണം എന്നിവ നടക്കും. പുഷ്പസമര്‍പ്പണം, ഗുരുപൂജ, ജാഗരണ പ്രാ ര്‍ത്ഥന എന്നിവയും ശാന്തിഗിരി ഗുരുകാന്തിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
ഉച്ചയ്ക്ക് 2ന് ജോസ് കെ.മാണി എംപി പൊതുസമ്മേളനം ഉദ്ഘാടം ചെയ്യും. എന്‍.ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
കെയര്‍ ഷെയര്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ്, കുര്യന് മരോട്ടിപ്പുഴ, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാസുരേഷ്, എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റ് വി.ആര്.സാജു, വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കത്തോട് യൂണിറ്റ് പ്രസിഡന്റ് ബിജു വര്‍ഗീസ്, ഗ്രാമപഞ്ചായത് മെമ്പര്‍ ആന്ത്രയോസ്, ആശ്രമം അഡൈ്വസറി കമ്മറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി.എന്‍.മോഹന്‍ പാമ്പാടി, ശാന്തിഗിരി ആശ്രമം കോട്ടയം ജില്ലാ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.ബാലകൃഷ്ണന്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ജില്ലാ കമ്മറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ പ്രസന്നന് കെ.എസ്, വി.ജോയ്, ശാന്തിഗിരി ശാന്തിമഹിമ ജില്ലാ കമ്മറ്റി സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മധുസൂദനന്, ശാന്തിഗിരി ആശ്രമം ജില്ലാ കമ്മറ്റി ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍.കരുണാകരന്, മാതൃമണ്ഡലം ജില്ലാ കമ്മറ്റി ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ തങ്കമ്മ എന്നിവര്‍സംസാരിക്കും. സ്വാമി ജ്യോതിര്‍പ്രകാശ ജ്ഞാനതപസ്വി സ്വാഗതവും ടിഒ.സജീവ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: