ചങ്ങനാശേരി: ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്കവിഭാഗത്തിന്റെ ഉന്നമനത്തിനും പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് പറഞ്ഞു. വാഴപ്പള്ളി പറാലില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗണ്‍ നോര്‍ത്ത് പ്രസിഡന്റ് ആര്.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.ബി.രാജഗോപാല്‍, എന്‍.പി.ഗോപി, മനോജ് മണി, ചെമ്പഴന്തി രതീഷ്, അജികുമാര്‍, ഷിബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: