കിടങ്ങൂര്‍: കിടങ്ങൂര്‍ ഉത്സവത്തിന്റെ ആറാം ഉത്സവദിനമായ ഇന്ന് രാവിലെ കാവടിഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 7ന് കട്ടച്ചിറയില്നിന്നും സാഘോഷം ഘോഷയാത്ര പുറപ്പെടും. 9ന് കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. ഗുരുവായൂര്‍ തെയ്യം, കൊട്ടക്കാവടി, പൂക്കാവടി, ആട്ടക്കാവടി, കരകാട്ടം, പുലികളി തുടങ്ങി പരമ്പരാഗത കലാരൂപങ്ങള്‍ കാണികള്‍ക്ക് ദൃശ്യമനോഹാരിത പകരും. ഘോഷയാത്രയില്‍ ശിങ്കാരിമേളം, പഞ്ചവാദ്യം, പമ്പമേളം, ചെണ്ടമേളം എന്നിവ ശബ്ദിവിന്യാസങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിക്കും.
നൂറുകണക്കിനുള്ള പന്ത്രണ്ടുകാവടികളും അഭിഷേകക്കാവടികളും ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര് ഘോഷയാത്രയില്‍ അണിചേരും. കട്ടച്ചിറയില്‍ നിന്നും ആരംഭിക്കുന്ന മുപ്പത്തിരണ്ടാമത് കാവടിഘോഷയാത്ര കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനിലെത്തി മേക്കാട്ടുപടി ജംഗ്ഷന്, കൊച്ചുപാലം, കിടങ്ങൂര്‍ പാലം എന്നിവ കടന്ന് ക്ഷേത്രത്തിലെത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: