Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധാകേന്ദ്രമാകുന്നത്‌ തുരയും സാംഗ്മയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 10:51 pm IST
inIndia

ഇന്ത്യയുടെ രത്നമെന്ന വിശേഷം ചേരുന്ന മണിപൂരില്‍ ബിജെപി തൂത്തുവാരുമോ. മേഘാലയിലെ മേഘങ്ങള്‍ കോണ്‍ഗ്രസിനെ കൈ വിടുമോ. മിസോറാമിലും നാഗാലാന്റിലും പള്ളിയും പട്ടക്കാരും പറയുന്നതുതന്നെയാകുമോ ഇത്തവണയും. ചെങ്കൊടിയുടെ കുത്തകയ്‌ക്ക്‌ ഇടിവുണ്ടാകാന്‍ തൃപുരയില്‍ സാധ്യതയുണ്ടോ.വടക്കേ കിഴക്കന്‍ മേഖലയില്‍ 5 സംസ്ഥാനങ്ങളിലായി 8 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തരം തേടുന്നത്‌ ഈ ചോദ്യങ്ങള്‍ക്കാണ്‌.

ഈ സംസ്ഥാനങ്ങളില്‍ ബിജെപി പ്രതീക്ഷ വെയ്‌ക്കാത്ത സംസ്ഥാനമാണ്‌ മണിപ്പൂര്‍. ഇന്നര്‍ മണിപ്പുര്‍, ഔട്ടര്‍ മണിപ്പൂര്‍ എന്നീ രണ്ട്‌ മണ്ഡലങ്ങളും കോണ്‍ഗ്രസില്‍നിന്ന്‌ പിടിച്ചെടുക്കുമെന്ന വിശ്വാസത്തിലാണ്‌ പാര്‍ട്ടി. അതിനുകാരണവും ഉണ്ട്‌. ഒരു മണ്ഡലത്തില്‍ നിന്ന്‌ തുടര്‍ച്ചയായി മൂന്നുതവണ ജയിച്ച ചരിത്രം ബിജെപിക്കുണ്ട്‌. ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ 96, 98, 99 തെരഞ്ഞെടുപ്പുകളില്‍ ബിജെപി യുടെ ചബ്ബാസിംഗാണ്‌ ലോകസഭയെ പ്രതിനിധീകരിച്ചത്‌. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചബ്ബസിംഗ്‌ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള മണിപൂരില്‍ സിപിഐക്ക്‌ ഒന്നിലധികം തവണ ലോസഭയിലേക്ക്‌ ജയിച്ചു കയറാന്‍ സാധിച്ചിരുന്നു എന്നതും ചരിത്രം. അവസാന ജയം 1980-ല്‍ ആയിരുന്നുവെന്നുമാത്രം. ഔട്ടര്‍ മണിപൂര്‍ 1996വരെ കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്നു. 98-ല്‍ കുത്തക തകര്‍ന്നു. ബിജെപിക്കെതിരെ 2469 വോട്ടിന്റെമാത്രം ഭൂരിപക്ഷത്തില്‍ സിപിഐ ജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാമതായി. 99ല്‍ എന്‍സിപിയും 2004-ല്‍ സ്വതന്തനുമാണ്‌ അന്ന്‌ ഈ സംവരണ മണ്ഡലത്തില്‍ നിന്ന്‌ ജയിച്ചു കയറിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മണ്ഡലം തിരിച്ചുപിടിച്ചു.

1998-ല്‍ ഇന്നര്‍ മണിപ്പുരില്‍ ജയിക്കുകയും ഔട്ടര്‍ മണിപ്പുരില്‍ നേരിയ വോട്ടിനുമാത്രം തോല്‍ക്കുകയും ചെയ്ത ബിജെപി ഇത്തവണ മോദിതരംഗവും കോണ്‍ഗ്രസ്‌ വിരുദ്ധവകാശവും രണ്ടു സീറ്റും സമ്മാനിക്കുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.സംവരണ മണ്ഡലമായ ഔട്ടര്‍ മണിപ്പുരില്‍ മുന്‍ ഉന്നതവിദ്യാഭ്യാസാനുമതിയും മണിപ്പൂര്‍ സര്‍വകലാശാല വിസിയുമായിരുന്ന ഗംഗുമെയയ്‌കാമിയെ കഴിഞ്ഞ സെപ്തംബറില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിജെപി പ്രചരണത്തില്‍ മുന്നിലെത്തി. മോദിതരംഗം നിലനില്‍ക്കുന്ന ഇക്കുറി രണ്ട്‌ മണ്ഡലങ്ങളില്‍ കുറച്ചൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. സീറ്റുകള്‍ നിലനിര്‍ത്താനാകും കോണ്‍ഗ്രസ്‌ ശ്രമം

കേരളവും ബംഗാളും കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലെത്തുന്ന ഏക സംസ്ഥാനമായ തൃപുരയില്‍ രണ്ടു സീറ്റും സിപിഎം തന്നെ നോടാനാണ്‌ സാധ്യത. 1951 ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട്‌ നിയോജക മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഇടതിന്റെ പാളയത്തില്‍ കയറി രണ്ട്‌ മണ്ഡലങ്ങളിലും പൊരുതി നേടി. 1977 ല്‍ ആദ്യമായും അവസാനമായും രണ്ട്‌ നിയോജക മണ്ഡലങ്ങളും രണ്ട്‌ പാര്‍ട്ടികളോട്‌ അനുഭാവം പ്രകടിപ്പിച്ചു ഫലം ഒരു സീറ്റില്‍ കോണ്‍ഗ്രസും മേറ്റ്‌ തില്‍ ഭാരതീയ ലോക്‌ ദളും(ബിഎല്‍ഡി) വിജയിച്ചു. 1967 ന്‌ ശേഷം ത്രിപുരയിലെ വോട്ടര്‍മാര്‍ രണ്ടു മണ്ഡലങ്ങളിലും ചെങ്കൊടിക്ക്‌ പകരം മറ്റൊരു നിറം തെരഞ്ഞെടുത്തിട്ടില്ല. ബിജെപിക്ക്‌ ത്രിപുരയില്‍ അത്ര വേരോട്ടമില്ലെങ്കിലും മത്സരം കൊടുക്കാന്‍ രംഗത്തുണ്ട്‌. പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്‌ നാഗാലാന്റില്‍ സ്വാധീനം. യുണൈറ്റഡ്‌ ഡെമോക്രാറ്റിക്ക്‌ ഫ്രണ്ട്‌, നാഗാലാന്റ്‌ പീപ്പിള്‍സ്‌ ഫ്രണ്ട്‌, നാഷണലിസ്റ്റിക്ക്‌ ഡെമോക്രാറ്റിക്ക്‌ മൂവ്മെന്റ്‌ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഒപ്പം കോണ്‍ഗ്രസും ബിജെപിയും ജനതാദളും തൃണമൂലും ബലപരീക്ഷണത്തിനുണ്ട്‌.

മിസോറാമിലും നാഗാലാന്റിലും ഓരോ സീറ്റുകള്‍ വീതമാണുള്ളത്‌. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമില്‍ പള്ളി പറയുന്നവരാണ്‌ സ്ഥാനാര്‍ഥികളാകുകയും ജയിക്കുകയും ചെയ്യുക.

1971 ലെ അഞ്ചാം ലോകസഭ തൊട്ടാണ്‌ മിസ്സോറാമില്‍ നിന്നും പാര്‍ലമെന്റിലേക്ക്‌ ആളുകള്‍ പോയിത്തുടങ്ങിയത്‌. ക്രൈസ്തവ സഭ നിര്‍ദ്ദേശിക്കുന്നവര്‍ സ്വതന്ത്രന്മാരായി ജയിക്കുന്നതായിരുന്നു പതിവ്‌. 1989 ല്‍ ആദ്യമായി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ജയിച്ചു്‌. അധികാരത്തില്‍ ക്രിസ്തീയ സഭകള്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെ മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വേരുറപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. സഭകളെ പ്രീണിപ്പിക്കുന്ന പാര്‍ട്ടികള്‍ അധികാരത്തിലേക്ക്‌ എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ മാറി ത്തുടങ്ങി. 1986ല്‍ എംഎന്‍എഫ്‌ സംസ്ഥാനത്ത്‌ അധികാരത്തില്‍ വന്നെങ്കിലും 2004 ലാണ്‌ അവര്‍ക്ക്‌ പാര്‍ലമെന്റ്‌ സീറ്റിലേക്ക്‌ ഒരാളെ ജയിപ്പിക്കാനായത്‌. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എംഎന്‍എഫുമായാണ്‌ പ്രധാന മത്സരം നടക്കുക. 2009 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച തിളക്കമാര്‍ന്ന വിജയം നിലനിര്‍ത്താനാകും കോണ്‍ഗ്രസ്‌ ശ്രമിക്കുക. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക്‌ പകരം ചോദിക്കുകയെന്നതാവും എംഎന്‍എഫിനുള്ളത്‌. ബിജെപിയുള്‍പ്പെടെയുള്ള മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പറയത്തക്ക സ്വാധീനം മിസ്സോറാമിലില്ല.

.പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്‌ നാഗാലാന്റില്‍ സ്വാധീനം. യുണൈറ്റഡ്‌ ഡെമോക്രാറ്റിക്ക്‌ ഫ്രണ്ട്‌, നാഗാലാന്റ്‌ പീപ്പിള്‍സ്‌ ഫ്രണ്ട്‌, നാഷണലിസ്റ്റിക്ക്‌ ഡെമോക്രാറ്റിക്ക്‌ മൂവ്മെന്റ്‌ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഒപ്പം കോണ്‍ഗ്രസും ബിജെപിയും ജനതാദളും തൃണമൂലും ബലപരീക്ഷണത്തിനുണ്ട്‌.1967ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരേയൊരു നിയോജക മണ്ഡലത്തില്‍ നാഗാ നാഷണല്‍ ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. 1980ല്‍ പ്രാദേശിക പാര്‍ട്ടികളെ കൈവിട്ട്‌ ഒരു സ്വതന്ത്രനെ സംസ്ഥാന ജനത തെരഞ്ഞെടുത്തു. 1984ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ച്‌ ദേശീയപാര്‍ട്ടിക്ക്‌ ആദ്യമായി അംഗീകാരം നല്‍കി.. 2009ല്‍ നാഗാലാന്റ്‌ പീപ്പിള്‍സ്‌ ഫ്രണ്ട്‌ വിജയക്കൊടി പാറിച്ചു. ഇത്തവണ പ്രാദേശിക പാര്‍ട്ടികളെ വകഞ്ഞുമാറി ജയം പിടിച്ചെടുക്കാമെന്നാണ്‌ ബിജെപിയടക്കമുള്ള മുഖ്യ കക്ഷികളുടെ പ്രതീക്ഷ. ഈ മേഖലയിലെ മറ്റൊരു സംസ്ഥാനമായ സിക്കിമിലും ഒരു സീറ്റാണുള്ളത്‌. മണ്ഡനം നിലവില്‍ വന്ന 1977 ല്‍ മാത്രം കോണ്‍ഗ്രസ്‌ ജയിക്കുകയും പിന്നീടെല്ലാം പ്രാദേശിക സംഖ്യമാണ്‌ ജയിക്കുകയും ചെയ്ത മണ്ഡലമാണിത്‌. ജയിക്കുന്വര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നവര്‍ക്കെപ്പം നില്‍ക്കുകയാണ്‌ പതിവ്‌.

തുര മണ്ഡലവും പി എ സാംഗ്മയുമാണ മേഘാലയയിലെ തെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. 1977 മുതല്‍ 1999 വരെ നടന്ന 9 തെരഞ്ഞെടുപ്പുകളില്‍ 8 ലുംജയിച്ച്‌ സാംഗ്‌ മ ചരിത്രം കുറിച്ചു . ആദ്യ 5 മത്സരങ്ങളില്‍ കോണ്‍ഗ്രസായിരുന്നുവെങ്കില്‍ 43 തവണ എന്‍സിപിക്കാരനായിട്ടായിരുന്നു ജയം. 2004ലും 2009ലും സാംഗ്മയുടെ മകള്‍ അംഗിതയാണ്‌ തുരയിലെ എംപി..നരേന്ദ്രമോദിക്ക്‌ പരസ്യ പിന്‍തുണ പ്രഖ്യാപിച്ച്‌ പി എ സാംഗ്മ രംഗത്തുവന്നത്‌ എന്‍ഡിഎ മുന്നണിക്ക്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പേ തന്നെ വിജയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്‌. എന്‍സിപി കോണ്‍ഗ്രസിനു പിന്തുണ നല്‍കിയതില്‍ പ്രതീഷേധിച്ച്‌ പുതിയ പാര്‍ട്ടി( എന്‍പിപി )രൂപീകരിക്കുകയായിരുന്നു മുന്‍ലോക്സഭാ സ്പീക്കര്‍കൂടിയായ സാഗ്‌ മ .. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക്‌ ശേഷമാണ്‌ സാങ്മയുടെ എന്‍പിപി എന്‍ഡിഎക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചത്‌. രണ്ടാമത്തെ മണ്ഡലമായ ഷില്ലോങ്ങ്‌ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ്‌. ഷില്ലോങ്ങില്‍ കോണ്‍ഗ്രസിന്റെ കൈ ചോരുമോയെന്നായിരിക്കും മറ്റ്‌ ഇരു പാര്‍ട്ടികളും ശ്രമിക്കുക. തുര ആര്‍ക്കൊപ്പം നില്‍ക്കുമെന്നതിലായിരിക്കും സംസ്ഥാനത്തിന്റെ ശ്രദ്ധ.

പ്രത്യേക ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.