കൊച്ചി: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടുള്ള എം.സി.സി സ്ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മുഴവന്‍ പോസ്റ്ററുകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, പരസ്യ പ്രചരണ വസ്തുക്കള്‍ എന്നിവ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള എം.സി.സി സ്ക്വാഡ് നീക്കി തുടങ്ങി.
പൊതു ഇടങ്ങളിലും മറ്റും ഇത്തരത്തിലുള്ള പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റുന്നതിനായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു ഇതിനുള്ള സമയം. എ.ഡി.എമ്മിന്റെ അധ്യക്ഷതയിലുള്ള എം.സി.സി സ്ക്വാഡ് ഇന്നലെ ആലുവ ഭാഗത്ത് നിരീക്ഷണം നടത്തി ബോര്‍ഡുകളും ബാനറുകളും നീക്കംചെയ്തു. ഇലക്ഷന് ഡെപ്പ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസും സംഘത്തിനൊപ്പംമുണ്ടായിരുന്നു.
ഇവ നീക്കം ചെയ്തതിനുള്ള തുക അതത് സ്ഥനാര്‍ഥികളുടെ ചെലവു പട്ടികയില്‍ ചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകര്‍ ഈ മാസം 20ന് ജില്ലയിലെത്തും. ഇതിനു മുമ്പായി പൊതുഇടങ്ങളിലുള്ള മുഴുവന്‍ പോസ്റ്ററുകളും ബാനറുകളും ഫ്ലക്സ് ബോര്‍ഡുകളും നീക്കം ചെയ്യാനാണ് തീരുമാനം.
ആലുവ മിനി സിവില്‍ സ്റ്റേഷന് മുതല്‍ ഗസ്തൗസ് വഴി റെയില്‍വേ സ്റ്റേഷന് പരിസരം, കെ.എസ്.ആര്.ടി.സി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ഇന്നലെ പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ 22 ഫള്ക്സ് ബോര്‍ഡുകള്‍, 76 പോസ്റ്ററുകള്‍, മൂന്ന് ബാനറുകള്‍ എന്നിവയാണ് ഇന്നലെ നീക്കം ചെയ്തത്. നജാത് ആശുപത്രിക്ക് സമീപമുള്ള രണ്ട് ബസ് ഷെല്‍റ്ററുകളില്‍ പതിച്ചിട്ടുള്ള മുഴുവന്‍ പോസ്റ്ററുകളും നീക്കം ചെയ്യുന്നതിന് മുന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കാന്‍ ഇലക്ഷന് ഡെപ്പ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: