പള്ളുരുത്തി (കൊച്ചി): ഡ്യൂട്ടിക്കിടെ വില്ലേജ് ഓഫീസിനുള്ളില്‍ കമ്പ്യൂട്ടറില്‍ അശ്ലീലചിത്രം കണ്ടുകൊണ്ടിരിക്കെ സബ്കളക്ടറുടെ മിന്നല്സന്ദര്ശനത്തിനിടെ പിടിയിലായ കുമ്പളങ്ങി വില്ലേജ്മാനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കുമ്പളങ്ങി ആഞ്ഞിലിത്തറ, കൊഴിഞ്ഞവേലി വീട്ടില്‍ കൃഷ്ണന് (53) ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഞായറാഴ്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കുമ്പളങ്ങി വില്ലേജ് ഓഫീസിനുള്ളില്‍ വില്ലേജ് ഓഫീസറുടെയും ഒരു താല്‍ക്കാലിക ജീവനക്കാരന്റെയും ഒപ്പം വില്ലേജ് ഓഫീസിലെ കമ്പ്യൂട്ടറില്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് അശ്ലീലചിത്രം കാണുകയായിരുന്ന കൃഷ്ണനുള്‍പ്പെടെ മൂന്ന് ജീവനക്കാരെ ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് കയ്യോടെ പിടികൂടിയിരുന്നു. സബ്കളക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കളക്ടര്‍ പിന്നീട് സസ്പെന്റ് ചെയ്യുകയായിരുന്നു. കുമ്പളങ്ങി എയ്ഡ്പോസ്റ്റ് എസ്ഐ ഷാജിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തിങ്കളാഴ്ച വൈകുന്നേരം പള്ളുരുത്തി പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: അശ്വതി, അമൃത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: