കോതമംഗലം: തൃക്കാരിയൂര്‍ റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തൃക്കാരിയൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് ഗ്രാമവികാസ് സമിതി ആവശ്യപ്പെട്ടു. കൂടാതെ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിക്കുക, ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി ബൈപാസ് റോഡുകള്‍ നിര്‍മിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രദേശത്തെ തോട്, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും ആയുര്‍വ്വേദ ആശുപത്രിക്കും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഗാര്‍ഹിക മാലിന്യസംസ്കരണ പദ്ധതികള്‍ ആരംഭിക്കുക, ജംഗ്ഷനില്‍ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിക്കുക, കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി ഹൈടെക് കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുക, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് മുഴുവന്‍ ലഭ്യമാക്കുക, ക്ഷേത്ര നഗരിയായ തൃക്കാരിയൂരില്‍ സംഗീതവിദ്യ കലാപഠന കേന്ദ്രം സ്ഥാപിക്കുക, തൃക്കാരിയൂരില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുക, തൃക്കാരിയൂര്‍ പബ്ലിക് ലൈബ്രറി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന സമഗ്രവികസന രേഖ ഗ്രാമവികാസ് സമിതി എംഎല്‍എ ടി.യു.കുരുവിളക്ക് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവ ബാബു, ഗ്രാമവികാസ് സമിതി പ്രസിഡന്റ് കെ.ജി.സുഭഗന്‍, കണ്‍വീനര്‍ എ.കെ.സനന്, പി.ആര്.സിജു, പി.ആര്.മധു, അനില്‍ ഞാളുമഠം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: