കൊച്ചി: വരുന്ന ഒരു മാസത്തിനകം കേരളത്തില്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി നയിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എറണാകുളം ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രകാന്ത് ശ്രീധരന് അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഇന്ത്യ ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ജനവിരുദ്ധ നിലപാടുകളും മൂലം ജനങ്ങള്‍ വലഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഏക പ്രതീക്ഷ ബിജെപിയിലാണെന്നും പൊള്ളയായ വികസനവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ കണ്ണുകളില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന കെ.വി.തോമസിനെതിരെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന ജനകീയ നേതാവായ എ.എന്‍.രാധാകൃഷ്ണനെ വിജയിപ്പിക്കുന്നതിന് യുവജനശക്തിയായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും ജില്ലാ പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: