ചങ്ങനാശേരി: ഇന്ത്യയെ രക്ഷിക്കാന്‍ നരേന്ദ്ര മോഡിക്കേ കഴിയൂവെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ പി. എം. വേലായുധന് പറഞ്ഞു. ബി ജെ പി യുടെ തൃക്കൊടിത്താനം പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലൂടെയും വിലക്കയറ്റത്തിലൂടെയും കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിന്റെ സുരക്ഷപോലും അപകടത്തിലാണ്.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുനില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന് , സംസ്ഥാന ട്രഷറര്‍ എം. ബി രാജഗോപാല്‍, എം.കെ ഭാസ്ക്കരന്‍, മനീഷ്,എം.ടി ഷാജി,എം.എസ് വിശ്വനാഥന്,രേഖ സുഭാഷ്, ഉമാ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: