മോസ്കോ: യുക്രെയ്ന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റഷ്യ-യുഎസ് ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്ക പ്രഖ്യാപിച്ച ഉപരോധം അമേരിക്കക്ക് തിരിച്ചടിക്കുമെന്ന് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
യുഎസ് യൂറോപ്യന്‍ ഉപരോധം റഷ്യയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് വഴിമരുന്നാകുമെങ്കിലും പാശ്ചാത്യരാജ്യങ്ങളിലേക്ക് റഷ്യയുടെ കയറ്റുമതി നിലക്കുന്നത് കനത്ത ഭീഷണിയാകും. പ്രകൃതിവാതകത്തിന് യൂറോപ്പ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. കാര്യമായി ആലോചിക്കാതെയുള്ള ഉപരോധ പ്രഖ്യാപനം അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും ഏല്പിക്കുന്ന തിരിച്ചടി ഒഴിവാക്കാനാകില്ലെന്ന് ലാവ്റോവ് വ്യക്തമാക്കി.
അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ നയതന്ത്ര മാര്‍ഗങ്ങള്‍ തുടരണമെന്ന് കെറി ആവശ്യപ്പെട്ടു. യുക്രെയ്െന്റയും റഷ്യയുടെയും താല്പര്യങ്ങള് പരിഗണിക്കണം. അന്താരാഷ്ട്ര സമൂഹത്തിെന്റ വാക്കുകള്‍ വിലമതിക്കുകയും വേണം കെറി ഓര്‍മിപ്പിച്ചു.പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ സംഭാഷണത്തിന് ഒരുക്കമാണെന്ന് ലാവ്റോവ് കെറിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, യുക്രെയ്െന്റ കിഴക്കന്‍ മേഖലയില്‍ പുടിെന്റ ചിത്രങ്ങളേന്തി ജനങ്ങള്‍ റഷ്യന്‍ അനുകൂല പ്രകടനം നടത്തി. അതിനിടെ, റഷ്യയുടെ 20000 പട്ടാളക്കാര്‍ ഇപ്പോഴും യുക്രെയ്നില്‍ തുടരുന്നതായി പെന്റഗണ്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: