ന്യൂദല്‍ഹി: വന്നതിനേക്കാള്‍ വേഗത്തിലാണ് മടക്കം, ജനിച്ചതിനേക്കാള്‍ വേഗത്തിലാണ് മരണം. കടംകഥയൊന്നുമല്ല, മൂന്നാം മുന്നണിയുടെ കാര്യമാണ്.
മൂന്നാം മുന്നണി ജനിച്ചു വീണിട്ട് രണ്ടാഴ്ചയേയായുള്ളു. ദാ കഴിഞ്ഞ ദിവസം അകാലത്തില്‍ പൊലിഞ്ഞു. സി.പിഎമ്മിനെ വിട്ട് ജയലളിത പറന്നകന്നതോടെ മൂന്നാംമുന്നണിയുടെ ശ്വാസം പോയിത്തുടങ്ങിയിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും അകന്നതോടെ കിളി പോയ മട്ടായി. ഏറ്റവും ഒടുവില്‍ നവീന്‍പട്നായിക്കിന്റെ ബിജു ജനതാദളാണ് അകന്നു മാറിയത്. നിതീഷിന്റെ മതേതര ജനതാ ദളും വഴിപരിഞ്ഞു തുടങ്ങി. ആസാം ഗണപരിഷത്തും മുന്നണി തങ്ങള്‍ക്ക് പാരയാകുമെന്നും ഒരു നേട്ടവും ഉണ്ടാവില്ലെന്നും കണ്ട് പെരുവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
മുലായം സിംഗിന്റെസമാജ് വാദിപാര്ട്ടിപോലും മൂന്നാം മുന്നണിയെ വിട്ട് വേറെ മാര്‍ഗം തേടിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സുസ്ഥിരമായ മുന്നണിഭരണങ്ങള്‍ കാഴ്ച വച്ചിരുന്നു. അതേ സമയം മറുഭാഗത്ത് സുസ്ഥിര ഭരണം ഉണ്ടായിട്ടില്ല. ഒരു പ്രമുഖ ഇടതു പക്ഷ നേതാവ്പറഞ്ഞു. 77ലെ ജനതാ സര്‍ക്കാരിന്റെ വീഴ്ച, 1989ല്‍ വി.പിസിംഗ്സര്ക്കാരിന്റെ പതനം, 96 ദേവഗൗഡ സര്‍ക്കാരിന്റെ വീഴ്ച…. ഇവയെല്ലാം മൂന്നാം മുന്നണിക്ക്സുസ്ഥിര സര്ക്കാരുണ്ടാക്കാന്കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
മാത്രമല്ല മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും തങ്ങളെ തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെയാണ് ആവശ്യം. അതിനാല്‍ പ്രാദേശികപാര്‍ട്ടികള്‍ക്കും മൂന്നാം മുന്നണി അധികാരത്തില്‍ വരുന്നതിനോട്വലിയ യോജിപ്പില്ല. നേതാവ് പറഞ്ഞു. ചുരുക്കത്തില്‍ മൂന്നാം മുന്നണിയില്‍ ഇപ്പോള്‍ സി.പി. എമ്മും സി.പി.ഐയും ആര്.എസ്.പിയും ഫോര്വേര്ഡ്ബ്ലോക്കും മാത്രമായി. മുന്നണി വികസിപ്പിക്കണമെന്നൊക്കെ അവര്‍ക്കും തോന്നാറുണ്ട്. പക്ഷെ ആരെങ്കിലും ഒന്ന് കയറിവരണ്ടേ…
കര്‍ണ്ണാടകത്തിലും ഗൗഡയുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒറീസയില്‍ ബിജു ജനതാ ദള്‍ സി.പിഎമ്മിന് ഒരു സീറ്റു പോലും നല്കനുമൊരുക്കമല്ല. സി.പി.ഐക്ക് അവര്‍ ഒരു സീറ്റ്നല്‍കി നീക്കുപോക്ക് നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: