ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ സിസിലി പരാജയപ്പെടുത്തിയത് ഒപ്പം ഓടിയവരെ മാത്രമായിരുന്നില്ല പ്രായത്തെകൂടിയായിരുന്നു. മുഖത്ത് ചുളിവുകള്‍ വന്നുതുടങ്ങിയെങ്കിലും നിശ്ചയദാര്‍ഡ്യമുള്ള മനസ്സിനുമുന്നില്‍ സിസിലിക്ക് പ്രായമൊരു അതിര്വരമ്പായിരുന്നില്ല. അതിനുതെളിവാണ് വാരിക്കൂട്ടിയ സമ്മാനങ്ങള്‍. പ്രായം 59 കഴിഞ്ഞെങ്കിലും തൃശൂര്‍ പട്ടിക്കാട് കളത്തില്‍ പറമ്പില്‍ വീട്ടില്‍ കെ.വി. സിസിലിയ്ക്ക് പ്രായത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഇവരെ അലട്ടുന്നില്ല. അതുകൊണ്ടു തന്നെ ചുറുചുറക്കോടെ ജീവിതത്തില്‍ മുന്നേറാനുള്ളു മനോധൈര്യവും ഇവര്‍ക്കുണ്ട്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ 55 വയസ്സിനുമുകളിലുള്ള വനിതകളുടെ നടത്ത മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ താരമാണ് സിസിലി. പ്രായത്തെതോല്പ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ ഓടി നടക്കുകയാണ് സിസിലിചേച്ചി. ഒരിക്കല്‍പോലും തനിക്ക് പ്രായമായി എന്നതിനെക്കുറിച്ചോര്‍ത്ത് വിഷമിച്ചിട്ടുമില്ല. തിരക്കിനിടയിലും എല്ലാവരോടും വിശേഷങ്ങള്‍ പറഞ്ഞും താമശകള്‍ പങ്കുവച്ചും ഓടിനടക്കുന്ന സിസിലി എല്ലാവരുടെയും പ്രിയപ്പെട്ട സിസിലിചേച്ചിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിക്കായി ഓടിതുടങ്ങിയ ഇവര്‍ ഇന്നും ഓട്ടത്തിലാണ്. അല്ല നടന്ന് ഓടുകയാണ്… കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കായി അപേക്ഷ നല്കിയപ്പോള് 200 മീറ്റര്‍ ഓട്ടം നിര്‍ബന്ധമായിരുന്നു. ജോലി കിട്ടിയില്ലെങ്കിലും ആ ഓട്ടമത്സരം ജീവിതത്തില്‍ വഴിത്തിരിവായി മാറുകയായിരുന്നു.
ഇതിനിടെ നടത്തത്തിലേക്കും വഴിമാറി. നിരവധി സമ്മാനങ്ങളും വാരികൂട്ടി. 2009 മുതലാണ് മാസ്റ്റേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഹരിയാന, ബിസാര്‍, ദല്‍ഹി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ നടത്ത മത്സരങ്ങളില്‍ സിസിലിക്കായിരുന്നു ഫസ്റ്റ്. കൂടാതെ 400, 200,100 മീറ്റര്‍ ഓട്ട മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. മത്സരം അടുക്കുമ്പോള്‍ ഒരു മാസം മുന്‍പേ മുതല്‍ പരിശീലനം തുടങ്ങും. ദിവസവും അടുത്തുള്ള ഗ്രൗണ്ടില്‍പോയി 10 റൗണ്ട് നടക്കും. വേറെ പരിശീലനങ്ങളോ, പരിശീലകരോ ഒന്നും തന്നെയില്ല. ഇപ്പോള്‍ തന്റെ പ്രധാന ഇനം 5000 മീറ്റര്‍ നടത്തമാണെന്ന് സിസിലി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചു. രണ്ട് ആണ്മക്കളുണ്ടെങ്കിലും സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതിനോടാണ് ഇവര്‍ക്ക് താല്‍പ്പര്യം.
വയസുകാലത്ത് വെറുതെ നടക്കാന്‍ ഇവര്‍ക്കു വട്ടാണോ എന്ന ചോദ്യമായിരിക്കും ആദ്യം എല്ലാവരുടേയും മനസില്‍ ഉയരുക. എന്നാല്‍ ടിവിക്കും സീരിയലിനും അടിമപ്പെട്ട വീട്ടമ്മാര്‍ക്ക് സിസിലിയുടെ കഠിനാധ്വാനം കണ്ടാല്‍ അസൂയ തോന്നാം. കഴിഞ്ഞ എട്ടുവര്‍ഷമായി പത്രവിതരണം നടത്തുന്ന സിസിലി നടന്നുതന്നെയാണ് സായഹ്നപത്രം വിതരണം ചെയ്യുന്നത്. കൂടാതെ അടുത്തുള്ള സ്കൂളിലെ ബസ് ക്ലീനറായും രാവിലെയും വൈകിട്ടും പോവുന്നുണ്ട്. പ്രായം ചെല്ലുംതോറും ആരോഗ്യം ക്ഷയിക്കുമെന്നു പറയും. എന്നാല്‍ സിസിലി ചേച്ചിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ നടത്തമാണ്. സീരിയലും കണ്ട് വീട്ടിലിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് സിസിലി ചേച്ചിപറയുമ്പോള് ആ കണ്ണുകളില്‍ കാണാം ആത്മവിശ്വാസത്തിന്റെ തിളക്കം.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: