അഹമ്മദാബാദ്: നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മോദിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച കെജ്രിവാളിനെ ഗുജറാത്ത് പോലീസ് ഗാന്ധിനഗറില്‍ തടഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ കാണാന്‍ മുന്‍കൂട്ടി അനുമതി ആവശ്യമാണെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു. ഗുജറാത്തിലൂടെ കെജ്രിവാള് നടത്തുന്ന റോഡ് ഷോ ഇതിനോടകം തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു.
റോഡ് ഷോയ്ക്ക് കെജ്രിവാള് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു.
ബിജെപി കേന്ദ്ര കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആപ് നേതാക്കളായ ഷാസിയ ഇല്‍മി, അശുതോഷ് അടക്കം 16 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: