Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീറാം കൊമേഴ്സ്‌ കോളേജില്‍ എനിക്കുണ്ടായ അനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:56 pm IST
inIndia

ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ജെയ്റ്റ്ലിയുടെ വിശകലനം ജന്മഭൂമിയില്‍

ഒരു ബിരുദ പഠന വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന മൂന്നു വര്‍ഷക്കാലം ചെലവിട്ട എന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ദല്‍ഹി ശ്രീറാം കൊമേഴ്സ്‌ കോളേജ്‌ കഴിഞ്ഞയാഴ്ച ഞാന്‍ സന്ദര്‍ശിച്ചു. എഴുപതുകളുടെ ആദ്യകാലത്ത്‌ ഞാന്‍ അവിടെ ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കോളേജ്‌ വാണിജ്യപഠനത്തിന്‌ പേരുകേട്ട ഒരു സ്ഥാപനമായിരുന്നു. ആ ഖ്യാതി സ്ഥാപനം ഇന്നും നിലനിര്‍ത്തുന്നു.

‘രാഷ്‌ട്രീയ വേരുകള്‍ എന്ന പരിപാടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്‌ ഞാന്‍ സ്ഥാപനം സന്ദര്‍ശിച്ചത്‌. ബര്‍ഖാദത്ത്‌ അവതാരകയായി എന്‍ഡി ടിവി എന്ന വാര്‍ത്താചാനല്‍ നിര്‍മ്മിച്ച്‌ സംപ്രേഷണം ചെയ്ത ഒരു പരിപാടിയായിരുന്നു അത്‌. 2010-ലെ കോമണ്‍വെല്‍ത്ത്‌ മത്സരങ്ങള്‍ക്ക്‌ ഒരു പരിശീലനകേന്ദ്രമായി കോളേജ്‌ നിര്‍മ്മിച്ച സ്പോര്‍ട്സ്‌ ജിംനേഷ്യത്തിലായിരുന്നു ചിത്രീകരണം നടന്നത്‌. നൂറോളം വരുന്ന വിദ്യാര്‍ത്ഥിസമൂഹം എനിക്കു നേരെ ചോദ്യശരങ്ങള്‍ എയ്തു. വിദ്യാര്‍ത്ഥികളും ശ്രോതാക്കളും ഉന്നത നിലവാരം പുലര്‍ത്തി. മൊത്തത്തില്‍ 96 ശതമാനം മാര്‍ക്ക്‌ കരസ്ഥമാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളായിരുന്നു ശ്രോതാക്കള്‍ എന്ന്‌ വ്യക്തമാക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോളസാമ്പത്തികരംഗത്ത്‌ സാമ്പത്തിക ഉപദേശകരായും മാനേജ്മെന്റ്‌ ഉപദേശകരായും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായുമുള്ള മെച്ചപ്പെട്ട ഉദ്യോഗം കരസ്ഥമാക്കാന്‍ വെമ്പല്‍കൊള്ളുകയായിരുന്നു അതിലേറെപ്പേരും.

രാഷ്‌ട്രീയ നേതൃത്വം, സാമ്പത്തികനയം, അഴിമതി, വിവിധ വര്‍ത്തമാനകാല സംഭവങ്ങള്‍ എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളാണ്‌ അവര്‍ ഉന്നയിച്ചത്‌. പല കാര്യങ്ങളെക്കുറിച്ചും അവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക്‌ ദൂരീകരണം തേടിയായിരുന്നു ചോദ്യങ്ങള്‍. എന്റെ പാര്‍ട്ടിയിലെ കുറ്റങ്ങളും കുറവുകളും ചികഞ്ഞെടുത്ത്‌ എന്നെ ചോദ്യംചെയ്യാനും അവര്‍ മടിച്ചില്ല. സംസ്കാരവും മര്യാദയും ഗൗരവവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ്‌ ചര്‍ച്ച അരങ്ങേറിയത്‌.
കാര്യങ്ങള്‍ ശരിക്ക്‌ പഠിക്കാതെ ഒരു അതിഥിക്ക്‌ ഇതുപോലുള്ള സദസ്യരെ കൈകാര്യം ചെയ്യുക എളുപ്പമല്ല. പരിപാടിയുടെ ചിത്രീകരണശേഷം കോളേജില്‍നിന്ന്‌ തിരിച്ചുപോയ വേളയില്‍ എന്റെ മനസ്സില്‍ രണ്ടു ചിന്തകള്‍ കടന്നുവന്നു. ആ സമ്പുഷ്ടമായ സദസ്യരില്‍ ഞാന്‍ ദര്‍ശിച്ച അറിവിന്റെ ആഴവും ഗാംഭീര്യവും നിയമനിര്‍മ്മാണസഭകളില്‍ പ്രതിഫലിക്കുമോ എന്നായിരുന്നു ആദ്യത്തെ ചിന്ത. പുതുതലമുറയുടെ നിലവാരം ഇത്ര മെച്ചപ്പെട്ടെങ്കില്‍ നമ്മുടെ ഭാരതം ഭാവിയില്‍ വളരെ നല്ലൊരു സ്ഥലമായി പരിണമിക്കും എന്നതായിരുന്നു രണ്ടാമത്തെ ചിന്ത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.