അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡുഷോയ്ക്കിടെ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനുയായികള്‍ക്കൊപ്പം കെജ്രിവാളിനെ കസ്റ്റഡിയില്‍ എടുത്തത്. റോഡ് ഷോ നടത്തുന്നതിന് കേജ്രിവാള് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. രാവിലെ അഹമ്മദാബാദിലെത്തിയ കേജ്രിവാള് റോഡു മാര്‍ഗം കച്ച് ജില്ലയിലെ ഹന്സല്പൂരിലേക്ക് പോയി.
അവിടെ നിന്ന് രധന്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് കെജ്രിവാളിനെ പൊലീസ് തടഞ്ഞു നിറുത്തി കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നു മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ അനുമതി വാങ്ങാതെ റോഡുഷോ നടത്തിയതിനാണ് കെജ്രിവാളിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: