പനാജി: ഹിന്ദു മത വിശ്വാസമനുസരിച്ച് ‘നമോ ‘ എന്നാല്‍ ദൈവത്തെ നമസ്ക്കരിക്കുക എന്നാണര്‍ത്ഥമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരേക്കര്‍.
നിയമസഭയിലെ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് നേതാവ് അലീസോ റെജിനാള്‍ഡോയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പരേക്കര്‍.
പരേക്കര്‍ നിരന്തരം നമോ എന്ന മന്ത്രം ഉരുവിടുകയാണെന്നാണ് അലീസോ പറഞ്ഞത്. നമോ(നരേന്ദ്ര മോദി) എന്നാല്‍ ഭഗവാന് കൃഷ്ണനെ നമസ്ക്കരിക്കുകയെന്നാണ്.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസിന് ഞങ്ങള്‍ അവസാന നമസ്ക്കാരം നല്‍കുമെന്ന് പരേക്കര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: