കാലടി: അഴിമതി വിരുദ്ധ ബില്‍ 10 വര്‍ഷം മുന്‍കാല പ്രാബല്യത്തോടെ കൊണ്ടുരാന്‍ കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടോ എന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് വെല്ലുവിളിച്ചു. ബി.ജെ.പി. കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ പി.പി. അയ്യപ്പന് സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഭൂരിപക്ഷ ജനാഭിപ്രായത്തിനെ തിരായിരിക്കും എന്നാല്‍ യു.പി.എ. സര്‍ക്കാര്‍ എടുത്തിരിക്കുന്ന എല്ലാ തീരുമാനങ്ങളും ജനവിരുദ്ധമാണ്. എല്ലാ മേഖലയിലും അഴിമതി, വിലക്കയറ്റം തുടങ്ങിയ ജനവിരുദ്ധ നയത്തിനെതിരെ ജനം വിധി എഴുതും. അത് ബി.ജെ.പി.ക്ക് അനുകൂലമായിക്കും- ഇടതുപക്ഷത്തിന് വോട്ട് ചെയ്താലും ഫലം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തതുപോലെയാണ് എന്നത് കാലം തെളിയിച്ചതാണ്.
കേരളത്തിലെ രണ്ട് മുന്നണികളും കൊടുക്കല്‍ വാങ്ങല്‍ മുന്നണിയായി മാറിയിരിക്കുന്നു എന്ന് രമേശ് പറഞ്ഞു. പി.പി. അയ്യപ്പന് സ്മാരകമന്ദിരത്തില്‍ ഫോട്ടോ അനാച്ഛാദനം ധര്‍മ്മ ജാഗരണ്‍ സംസ്ഥാന പ്രമുഖ് വി.കെ. വിശ്വനാഥന് നിര്‍വ്വഹിക്കു. ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, ആര്. എസ്.എസ്. താലൂക്ക് സംഘ ചാലക്ക് ടി. ആര്. മുരളീധരന്, വിജയരാഘവന് പി.കെ., പി. ആര്.കെ. മേനോന്, കെ.എസ്.ആര്. പണിക്കര്‍, പി.കെ. അപ്പുക്കുട്ടന്, ടി.എസ്. ചന്ദ്രന്, ടി.എസ്. രാധാകൃഷ്ണന്, സലീഷ് ചെമ്മണ്ണൂര്‍, ശശി തറനിലം, രജ്ഞിത് ടി.സി. , അനില്‍കുമാര്‍ കെ.പി, രാജു എം.കെ., പി.സി. ബിജു, വി.കെ. സതീശന്, മോഹന്‍ എം.കെ, ഷിബു ജോസ്, അനില്‍ ഐ.പി., കെ.ടി. ഷാജി, രാജേഷ് ജി. മണി വെങ്ങോല, വി.ഡി. മുരളീധരന്, എം.ആര്.ദിനേശന്, എ.സി. മണി, സഹദേവന്, പി.കെ. അപ്പുക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: