ചങ്ങനാശേരി: തകരാറിലായ ബിഎസ്എന്‍എല്‍ ലാന്റ് ഫോണുകള്‍ നന്നാക്കിയശേഷം ബില്‍തുക അടച്ചാല്‍ മതിയാകും. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികള്‍ ബിഎസ്എന്‍എല്‍ കോട്ടയം ഡിജിഎംഎസിനു നല്കിയ നിവേദനത്തെത്തുടര്ന്നാണിത്. പ്രവര്‍ത്തിക്കാത്ത ഫോണിന് ഉപഭോക്താക്കള്‍ക്ക് മേല്‍ റവന്യൂ റിക്കവറി നടപടി ഉണ്ടാകില്ല. അവര്‍ക്ക് വന്ന ബില്ലുകള്‍ ഫോണ്‍ പ്രവര്‍ത്തനം ആയശേഷം ഭാവിബില്ലുകളില് ഇളവു നല്‍കും. ഫോണ്‍ കേടായാല്‍ 198ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. 2014 ഏപ്രിലില്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വേണ്ടി എല്ലാ ഡിവിഷനിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണന് നായര്‍, ജനറല്‍ സെക്രട്ടറി ജോസപ് ചാക്കോ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: