ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും. ഭീകരാക്രമണങ്ങള്‍, ആഭ്യന്തരപ്രശ്നം തുടങ്ങിയ കാര്യങ്ങളില്‍ കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാന്, സിറിയ, തുടങ്ങിയ രാജ്യങ്ങളേക്കാളും കൂടുതല്‍ ബോംബ് ആക്രമണങ്ങള്‍ ഇന്ത്യയിലാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഏജന്‍സി പുറത്തുവിട്ട കണക്കില്‍ പറയുന്നു. നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013ല്‍ ഇന്ത്യയില്‍ 212 ബോംബ് സ്ഫോടനങ്ങള്‍ നടന്നു. അതേസമയം ഭീകരാക്രമണം രൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ 108ഉം ബംഗ്ലാദേശില്‍ 75ഉം സിറിയയില്‍ 36 ബോംബ് സ്ഫോടനങ്ങളും ഉണ്ടായതായാണ് കണക്ക്.
കണക്കുകളില്‍ മുന്‍പന്തിയില്‍ ആണെങ്കിലും 2012ലേക്കാളും ബോംബ് സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ കുറഞ്ഞിടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ 241 സ്ഫോടനങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. സ്ഫോടനങ്ങളില്‍ 113 പേര് കൊല്ലപ്പെടുകയും 419 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. എന്നാല്‍ 2013ലുണ്ടായ സ്ഫോടനങ്ങളില്‍ 130 പേര് കൊല്ലപ്പെട്ടു. 466 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ എണ്ണം കുറഞ്ഞാലും ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കുന്നതായാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 2004 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഒരുവര്‍ഷം ശരാശരി 294 സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി, ശരാശരി 1337 പേര് അപകടത്തില്‍പെട്ടു.
ആഗോളതലത്തിലുണ്ടാകുന്ന ബോംബ് ആക്രമണങ്ങളുടെ 75 ശതമാനവും ഇന്ത്യ, പാക്കിസ്ഥാന്, ഇറാഖ് എന്നീരാജ്യങ്ങളിലാണ്. അതേസമയം ഇന്ത്യയിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 58 ശതമാനം മാത്രമാണ് പൊതുജനങ്ങളെ ലക്ഷ്യമാക്കിയുള്ളത്. എന്നാല്‍ ആഗോളതലത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 69 ശതമാനവും ലക്ഷ്യം വെച്ചിരുന്നത് പൊതുജനങ്ങളെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: