ബംഗളൂരു: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിെന്‍റ അഖില ഭാരതീയ പ്രതിനിധി സഭ വെള്ളിയാഴ്ച ആരംഭിക്കും. തനിസാന്ദ്രയിലുള്ള രാഷ്‌ട്രോത്തമ വിദ്യാ കേന്ദ്രത്തിലാണ് പരിപാടി നടക്കുക. സര്‍സംഘചാലക് മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് സുരേഷ്ജോഷി, സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സുരേഷ്സോണി, ഡോ.കൃഷ്ണ ഗോപാല്‍, മദന്‍ദാസ് ദേവി, പ്രചാര്‍പ്രമുഖ് മന്‍മോഹന്‍ വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍, തുടങ്ങിയവരെല്ലാം ബംഗളൂരില്‍ എത്തിയിട്ടുണ്ട്. ഏഴു മുതല്‍ ഒന്‍പതു വരെ തീയതികളാലാണ് പ്രതിനിധിസഭ ചേരുക.
















