മുസാഫര്‍പൂര്‍: മുസ്ലിം വോട്ട് എങ്ങനെയും സ്വന്തമാക്കാനുള്ള തത്രപ്പാടില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ കടുത്ത നടപടികള്‍ എടുക്കാന്‍ മടിക്കുകയാണെന്നും അതിനാല്‍ ബീഹാര്‍ ഭീകരരുടെ കേന്ദ്രമായിമാറിയെന്നും ബിജെപിയുടെപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് യോഗത്തില്‍ രാം വിലാസ് പാസ്വാനൊപ്പം വേദി പങ്കിട്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്വാനൊപ്പം മകന്‍ ചിരാഗും വേദിയില്‍ ഉണ്ടായിരുന്നു. നേപ്പാളുമായുള്ള അതിര്‍ത്തിയിലെഅവസ്ഥ ആശങ്കാജനകമാണ്. സര്‍ക്കാരിെന്‍റ വോട്ടുബാങ്ക്‌രാഷ്‌ട്രീയം കാരണം ബീഹാര്‍ ഭീകരരുടെ കേന്ദ്രമാണ്.
രാജ്യത്തെ രാഷ്‌ട്രീയം രണ്ടായി തിരിഞ്ഞിരിക്കുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന നാമാണ് ഒരു വശത്ത്. മോദിയെ തടയാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് മറുവശത്തുള്ളവര്‍. മോദി പറഞ്ഞു. സഖ്യമുണ്ടാക്കുന്നതിനു മുന്‍പും പാസ്വാന്‍ തന്നോട് നന്നായിട്ടുമാത്രമേ പെരുമാറിയിട്ടുള്ളൂ. ആദര്‍ശപരമായി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ പാസ്വാന്‍മടിച്ചിട്ടില്ല. മോദിക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച നിതീഷിനെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു.
ബീഹാര്‍ മുഖ്യമന്ത്രി കാപട്യക്കാരനാണ്. അടച്ചമുറികളില്‍ തന്നോട്സ്നേഹത്തോടെ പെരുമാറും. ഒരുമിച്ച് ഭക്ഷണംകഴിക്കും. പക്ഷെ പരസ്യമായി കൈതരാന്‍ പോലും ഭയമാണ്. തെറ്റുകള്‍ ജനങ്ങള്‍ പൊറുക്കും, പക്ഷെ കാപട്യം അവര്‍ പൊറുക്കില്ല.
രാജ്യത്താകെ മോദിക്കനുകൂലമായ തരംഗം ഉണ്ടെന്ന് രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ആ തരംഗം മോദിയെ അധികാരത്തിലേറ്റും. പാവപ്പെട്ട കുടുംബത്തില്‍ പിറന്നയാളാണ് മോദി. രാഷ്‌ട്രീയ അയിത്തത്തിന്‍ഇരയായ ആളാണ് താനെന്ന് മോദി പറയാറുണ്ട്. മുള്‍ക്കിരീടമാണ്മോദി അണിയാന്‍പോകുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് മോദി തങ്ങളുടെ നതാവല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. പാസ്വാന്‍ തുടര്‍ന്നു.
















