കൊച്ചി: വടുതലയിലെ ഫ്ലാറ്റ് നടത്തുന്ന ജലചൂഷണത്തിനെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ക്ക് ഭീമഹര്‍ജി നല്കാന് ടി.കെ.സി.റോഡ് റസിഡന്റ്സ് അസോസിയേഷന് തീരുമാനിച്ചു. ജനവാസമേഖലയില്‍ നിന്ന് ജലമെടുക്കാനുള്ള ഇവരുടെ ശ്രമം നേരത്തെ ജനം തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ എന്ന പേരില്‍ ചിലര്‍ ജനങ്ങളെ പൊലീസ് സ്റ്റേഷനില്‍ കയറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരി 23നാണ് അനധികൃതമായി വെള്ളമൂറ്റാനുള്ള ശ്രമത്തെ ജനം തടഞ്ഞത്. കൊച്ചി എ.ഡബ്ല്യു.എച്ച്.ഒ. എന്ന ഫ്ലാറ്റാണ് ഇത്തരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിച്ചത്. വനിതകളും കുട്ടികളും ഉള്‍പ്പടെയുള്ള വന്‍ജനക്കൂട്ടമാണ് ഇതിനെതിരെ പ്രതികരിച്ചത്. ഇന്നലെ ചേര്‍ന്ന ടി.കെ.സി.ആര്.ആര്.എ. പൊതുയോഗത്തില്‍ നിയമവിരുദ്ധമായി ജലമെടുക്കാനുള്ള നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനമായി.
ഫ്ലാറ്റുകളുടെ ജലചൂഷണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തില്‍ അസോസിയേഷന് ആവശ്യപ്പെട്ടു. കെ.വി.വിജയകുമാര്‍ കൊട്ടുക്കല്‍ അവതരിപ്പിച്ച പ്രമേയത്തെ എന്‍.വി.അനൂപ് പിന്താങ്ങി.
വടുതലയിലെ നിയമാനുസൃതമല്ലാത്ത റൂട്ടുകളിലൂടെ മിന്നല്‍പ്പാച്ചില്‍ നടത്തുന്ന സ്വകാര്യബസുകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കും. വടുതല റെയില്‍വെ ഗേറ്റിലെ തിരക്ക് ഒഴിവാക്കാനെന്ന പേരില്‍ പെട്രോള്‍ പമ്പ് വഴി വലത്തോട്ട് തിരിഞ്ഞ് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ അപകടം വിതയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ടി.കെ.സി.ആര്.ആര്.എ. ജംഗ്ഷനില്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ട സ്വകാര്യബസ് നിര്‍ത്താതെ ഓടിച്ചുപോയ സംഭവവുമുണ്ടായി.
ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച മുതല്‍ ഇതുവഴിയുള്ള സ്വകാര്യസുകളുടെ സര്‍വീസ് തടയാന്‍ യോഗത്തില്‍ തീരുമാനമായി. അസോസിയേഷന് പ്രസിഡന്റ് ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ പി.എസ്.മണികണ്ഠരാജന്‍, കെ.ജെ.ജോണി, വല്‍സല ടീച്ചര്‍, കെ.കെ.വിജയകുമാര്‍, എം.ഡി.അപ്പുക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് ജോയ് സ്വാഗതവും എം.ബി.രാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: