ന്യൂദല്‍ഹി: മുന്‍ പോലീസ് ഉദ്യോഗസ്ഥയും അഴിമതിക്കെതിരെ അണ്ണാ ഹസാരയുടെ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത കിരണ്‍ ബേദി ബിജെപിയിലേക്ക്. വരുന്ന 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബേദി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ ദല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. കിരണ്‍ ബേദി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ പുകഴ്ത്തിയും പിന്തുണച്ചും ബേദി മുമ്പ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയാണ് എനിക്ക് വലുത്. ഉറച്ച ഭരണം, സ്ഥിരതയുള്ള സര്‍ക്കാര്‍, മികച്ച കാര്യപ്രാപ്തി, ഉത്തരവാദിത്തമുള്ള, സകലതും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യ. ഞാന്‍ ഒരു സ്വതന്ത്ര വോട്ടറാണ്, അതുകൊണ്ട് തന്നെ എന്റെ വോട്ട് മോദിക്ക് എന്ന് ബേദി സ്വന്തം ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു. ഗുജറാത്തില്‍ മോദി നല്ല വികസനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തത് ജനങ്ങള്‍ സ്വീകരിക്കുമെ ന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രിയെക്കുറിച്ച് കിരണ്‍ ബേദി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: