ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആതിഥേയ ടീമായ ബംഗ്ലാദേശിന്റെ ആകുലതകള്‍ ഒഴിയുന്നില്ല. പേശിവലിവ് കലശലായ സീനിയര്‍ പേസര്‍ മഷ്റഫെ മൊര്‍ത്താസയുടെ സേവനം ബംഗ്ലാ കടുവകള്‍ക്ക് നഷ്ടമായി.
മൊര്ത്താസയ്ക്കു പകരം ഷഫിയുള്‍ ഇസ്ലാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു മൊര്‍ത്താസയ്ക്ക് പരിക്കേറ്റത്.
മൊര്‍ത്താസയുടെ അഭാവം ബംഗ്ലാദേശിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.വെടിക്കെട്ട് ഓപ്പണര്‍ തമീം ഇക്ബാലിനെ പരിക്കുകാരണം നേരത്തെ ഒഴിവാക്കിയിരുന്നു. തോളിന് പരിക്കേറ്റ ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീമിന്റെ ഫിറ്റ്നസ് സംബന്ധിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: