ലോകകപ്പ് ഫുട്ബോളിനുള്ള നൈജീരിയന്‍ ടീമിന്റെ കിറ്റ് പുറത്തിറക്കി. തലസ്ഥാനമായ അബൂജയില് സംഘടിപ്പിച്ച ചടങ്ങിലാണ് നൈജീരിയന്‍ ഫുട്ബോള്‍ ഫെഡറേഷന് (എന്‍എഫ്എഫ്) കിറ്റ് ലോഞ്ച് ചെയ്തത്. എജ്കെ ഉസോയെനി, ഷെഹു അബ്ദുള്ളൈ, ചിഗോസെ അഗ്ബിം എന്നീ താരങ്ങള്‍ ജഴ്സിയും ബൂട്ടുമൊക്കെ പ്രദര്‍ശിപ്പിച്ചു. മാര്‍ച്ച് അഞ്ചിന് മെക്സിക്കോക്കെതിരായ സൗഹൃദമത്സരത്തില്‍ ടീം ആദ്യമായി പുതിയ കിറ്റ് ഉപയോഗിക്കും.
ആഫ്രിക്കന്‍ ഫുട്ബോളിന്റെ വലിയ ബ്രാന്‍ഡാണ് നൈജീരിയയെന്ന് ചടങ്ങില്‍ പങ്കെടുത്ത നാഷണല്‍ സ്പോര്‍ട്സ് കമ്മീഷന് ഡയറക്റ്റര്‍ ജനറല്‍ ബെങ്ക ഇലഗ്ബെലേയെ പറഞ്ഞു. ടീമിന് കൂടുതല്‍ ഗോളുകളും വിജയങ്ങളും നേട്ടങ്ങളും സമ്മാനിക്കാനുള്ള ഭാഗ്യം പുതിയ ജഴ്സി പ്രദാനം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പാരമ്പര്യവും പുതുമയും ഒത്തു ചേര്‍ന്നതാണ് ജഴ്സിയെന്ന് എന്‍എഫ്എഫ് സെക്രട്ടറി മുസ അമാഡു പറഞ്ഞു. 2012ലും ഇതിനു സമാനമായ ഒന്നാണ് ടീം അണിഞ്ഞതെന്ന കാര്യം ഓര്‍മ്മിപ്പിച്ച അമാഡു അതിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഇത്തവണത്തേതെന്നു വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: