വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് ജലസംബന്ധമായ പഠനം ലക്ഷ്യമിട്ടുള്ള ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നു. എസിഇഎസ് സാറ്റ്-2 എന്ന ഉപഗ്രഹം ജലം, വരള്‍ച്ച തുടങ്ങിയ കാര്യങ്ങളെയാണ് നിരീക്ഷിക്കുക. അടുത്ത ഏഴ് വര്‍ഷത്തിനകത്ത് അമേരിക്ക വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ പരമ്പരകളില്‍ ഒന്നാണ് ഈ പദ്ധതിയെന്ന് നാസ വ്യക്തമാക്കി.
ഐസ്, മേഘം, ഭൂമിയുടെ ഉയര്‍ച്ച-താഴ്ച്ച തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്നതിന് നാസ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഉപഗ്രഹങ്ങളില്‍ ഒന്നായ ഐസിഇഎസ് സാറ്റ്-2 സഹായിക്കും. കൂടാതെ ഭൂഗുരുത്വാകര്‍ഷണം, കാലാവസ്ഥാ വ്യതിയാനം, കടല്‍ ജലത്തിന്റെ പരപ്പ് തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാകും. നാസയുടെ പത്തോളം സെന്‍സറുകള്‍ ഉപഗ്രഹത്തെ സഹായിക്കുന്നതിനായി ബന്ധിപ്പിക്കപ്പെടും. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ മനസിലാക്കാന്‍ സെന്‍സറുകള്‍ ഉപഗ്രഹത്തെ സഹായിക്കും.
ഭൂമിയെ വരുംകാലങ്ങളില്‍ സംരക്ഷിക്കുന്നതിനായുള്ള വിവരങ്ങളായിരിക്കും ഉപഗ്രഹം നല്‍കുകയെന്ന് നാസ പറയുന്നു. ഈ വര്‍ഷം നാസ മൂന്ന് ഭൂമിശാസ്ത്ര ദൗത്യങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ജലചക്ര പരീക്ഷണവും ഉള്‍പ്പെടുന്നു. പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ, ജലചക്രം സസ്യങ്ങളുടെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും എങ്ങനെ ജലദൗര്‍ലഭ്യത്തെ മറികടക്കാമെന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് നാസ അവകാശപ്പെടുന്നു.
ചെലവുകുറഞ്ഞ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിലും വിക്ഷേപണത്തിലും വിജയകരമായ ചരിത്രമാണ് ഐഎസ്ആര്‍ഒയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെയാണ് നാസയെപ്പോലുള്ള വമ്പന്‍ ബഹിരാകാശ ഏജന്‍സികള്‍ ഇസ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നതും. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: