കോട്ടയം: ആറന്മുള ക്ഷേത്രത്തെയും പൈതൃകഗ്രാമത്തെയും സംരക്ഷിക്കണമെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍.ഗോപാലകൃഷ്ണന് പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുള ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറച്ച് വികൃതമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും നീര്‍ത്തടങ്ങളും വയലുകളും നിലനിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ക്ഷേത്രസംരക്ഷണസമിതി കോട്ടയം താലൂക്ക് വാര്‍ഷിക സംഘടനാ സമ്മേളനത്തില്‍ സമിതി പ്രവര്‍ത്തന സന്ദേശം നടത്തുകയായിരുന്നു അദ്ദേഹം. മണര്‍കാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന താലൂക്ക് വാര്‍ഷിക സമ്മളനത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.എസ്എസ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ വാര്‍ഷിക സമ്മേളനം സംസ്ഥാന സത്സംഗപ്രമുഖ് റ്റി.എസ്.പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മേഖലാ അദ്ധ്യക്ഷന്‍ പി.ആര്.ജനാര്ദ്ദനന് നായര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി.ഗോപാലകൃഷ്ണന്, രക്ഷാധികാരി പി.എന്‍.ശിവരാമന് നായര്‍, മാതൃസമിതി ജില്ലാ പ്രസിഡന്റ് ശാന്താ എസ്.പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്.ബാലകൃഷ്ണ വാര്യര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ.മോഹന്‍ദാസ്, താലൂക്ക് സെക്രട്ടറി എം.കെ.മുരളീധരന്, താലൂക്ക് ജോയിന്റ് സെക്രട്ടറി എ.പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: