ഒന്നാമത്തെ പ്രവാചകന് ഭഗവാന് കൃഷ്ണനത്രേ. അദ്ദേഹത്തിന്റെ ശിഷ്യനായ വ്യാസന് അതേറ്റെടുത്ത് മനുഷ്യരാശിക്ക് ഉപദേശിച്ചു. ചിത്രീകരിക്കാവുന്ന ഏറ്റവും ഉത്കൃഷ്ടമായ ആശയമാണിത്. കൃഷ്ണനില്‍ നിന്ന് നമുക്ക് നേടാവുന്ന ഏറ്റവും മെച്ചപ്പെട്ട സംഗതി, വൃന്ദാവനത്തിലെ ഗോപികളുടെ പ്രേമഭാജനമെന്ന, ഗോപീജനവല്ലഭനെന്ന, അദ്ദേഹത്തിന്റെ ഭാവമാണ്. നിങ്ങളുടെ മസ്തിഷ്കത്തിന് ആ ഉന്മാദം പിടിപെടുമ്പോള്‍, അനുഗൃഹീതരായ ഗോപികളെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍, പ്രേമമെന്നാലെന്തെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍, പ്രേമമെന്നാലെന്തെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. പ്രപഞ്ചമാസകലം മാഞ്ഞുമറയുമ്പള്, മറ്റുപരിഗണനകളെല്ലാം അറ്റുപോകുമ്പോള്‍, മറ്റൊരുദ്ദേശ്യവുമില്ലാതെ, സത്യാന്വേഷണ ലക്ഷ്യം പലതും വേര്‍പെട്ട്, നിങ്ങള്‍ വിരുദ്ധഹൃദയരാകുമ്പള്, പിന്നെ, പിന്നെമാത്രമേ, ആ പ്രേമത്തിന്റെ ഉന്മാദവും, ഗോപികളുടെ ആ അതിരറ്റ പ്രേമത്തിന്റെ പ്രേമാര്ഥമായ പ്രേമത്തിന്റെ കരുത്തും ഊക്കും നിങ്ങള്‍ക്ക് കരഗതമാകൂ. അതാണ് ലക്ഷ്യം. നിങ്ങള്‍ക്ക് കിട്ടുമ്പോള്‍ എല്ലാം കിട്ടിക്കഴിഞ്ഞു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: