കൊച്ചി: സംസ്ഥനത്തെ ഗ്യാസ് ഏജന്‍സികള്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു. വിതരണക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് എണ്ണകമ്പനികള്‍ നിലപാടെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്.
മാര്‍ച്ച് 31 വരെയാണ് കമ്പനികള്‍ സമയം ആവശ്യപ്പെട്ടത്. പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെയും മറ്റും ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ഗ്യാസ് ഏജന്‍സികളുടെ സംയുക്തവേദിയായ ഓള് കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
450ഓളം വരുന്ന ഏജന്‍സികളാണ് പണിമുടക്കാനിരുന്നത്. പാചക വാതക കമ്പനികള്‍ പുതുക്കി നിശ്ചയിച്ച വിപണന നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കെതിരാണെന്ന് ഇവരുടെ ആരോപിണം.
സിലണ്ടറുകളുടെ വിതരണത്തിന് 30 പുതിയ മാര്‍ഗ നിര്‍ദേശങ്ങളാണ് പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഉപഭോക്താവ് സിലണ്ടര്‍ ആവശ്യപ്പെട്ട് 48 മണിക്കൂറിനകം നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കാനാണ് നിര്‍ദേശം.
വര്‍ഷത്തില്‍ മൂന്ന് പരാതി ലഭിച്ചാല്‍ വിതരണ ലൈസന്‍സ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.1200ഓളം പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിലും മള്ട്ടിപ്പിള്പ്രൈസിങ്ങിലും ഏജന്‍സികള്‍ക്ക് പ്രതിഷേധമുമുണ്ട്.
തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ക്ക് പീഡിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നിലപാടിലും ഓള് കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രതിഷേധം അറിയിച്ചിരുന്നു.
ഐ.ഒ.സി, ബി.പി.സി, എച്ച്.ഒ.സി തുടങ്ങിയ ഏജന്‍സികളിലായി സംസ്ഥാനത്തെ 450ഓളം വരുന്ന വിതരണക്കാരാണ് സമരത്തില്‍ പങ്കെടുക്കാനിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: