ന്യൂദല്‍ഹി: സീമാന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം തേടുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയരുന്നപക്ഷം സഹകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി. തെലങ്കാന ആ പ്രദേശത്തെ ജനങ്ങളുടെ ഒരു ന്യായമായ അഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നുവെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി സംസ്ഥാന ബിജെപി ഘടകം തെലങ്കാന വിഷയത്തില്‍ പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. 2006-ല്‍ പാര്‍ട്ടിയുടെ കേന്ദ്രഘടകം പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ ബിജെപി ഇരട്ട ലക്ഷ്യവുമായി രംഗത്തെത്തി. തെലങ്കാന എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് സീമാന്ധ്ര പ്രദേശത്തിന് സാമ്പത്തികമായുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിച്ച് അവിടത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മിതവാദം ഉപേക്ഷിച്ച് അറ്റകൈപ്രയോഗം നടത്തുന്നവര്‍ക്ക് താത്കാലിക ലാഭം കൈവരിക്കാനാകുമായിരിക്കും. ഇരട്ടലക്ഷ്യങ്ങള്ക്കിടയില് സംതുലനാവസ്ഥ സ്വീകരിക്കുന്നതില്‍ ആര്‍ക്കും വൈരുദ്ധ്യം കാണാനാകില്ല. തങ്ങളുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിലും ഹൈദരാബാദ് തെലങ്കാനയുടെ അവിഭാജ്യഘടകമെന്നതിലും അവിടത്തെ ജനങ്ങള്‍ സന്തുഷ്ടരാണ്. പാര്‍ലമെന്റിലെ ഇരുസഭകളിലും അവതരിപ്പിച്ച ഈ നിയമനിര്‍മ്മാണത്തിന്റെ വിജയവും പരാജയവും ബിജെപിയുടെ നിലപാടിനെ ആശ്രയിച്ചായിരുന്നുവെന്നും ജെയ്റ്റ്ലി ഓര്‍മ്മിപ്പിച്ചു.
ഹൈദരാബാദിന്റെ ക്രമസമാധാനച്ചുമതല മന്ത്രിസഭയില്‍ നിക്ഷിപ്തമാക്കുന്നതിനു പകരം അത് ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഒരു ഭരണഘടനാഭേദഗതിയെക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. അസ്വീകാര്യമാണെങ്കിലും പാതി മനസോടെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. സീമാന്ധ്രയിലെ ജനങ്ങളുടെ സാമ്പത്തികതാത്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനുതകുന്ന വിധത്തിലുള്ള ഉറപ്പ് സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ആ നീക്കം. സീമാന്ധ്ര പ്രദേശത്തിന് അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദവി ലഭിക്കുമെന്നും അവിടത്തെ നിക്ഷേപങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കിയതുപോലെ നികുതി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റായല്‍സീമ, വടക്കു തീരപ്രദേശ ആന്ധ്രാ പ്രദേശ് ജില്ലകള്‍ക്ക് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക പാക്കേജ് അനുവദിക്കുമെന്നുള്ള ഉറപ്പ് സര്‍ക്കാരില്‍ നിന്ന് നേടാന്‍ കഴിഞ്ഞെന്ന് ജെയ്റ്റ്ലി പറഞ്ഞു. പോളാവരത്തിന് പുരനധിവാസത്തിനുള്ള സൗകര്യമൊരുക്കാമെന്നും 14-ാം ധനകാര്യക്കമ്മിഷന്‍ സീമാന്ധ്രയ്ക്കര്ഹമായ ധനസഹായം നിര്‍ണ്ണയിക്കുന്നതുവരെ ആ പ്രദേശത്തിനുതകുന്ന സാമ്പത്തികനഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നും ഉറപ്പു നേടിയെടുക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ നിലപാടുകൊണ്ടാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: