പനച്ചിക്കാട്: ദക്ഷിണമൂകാംബി ക്ഷേത്രമൈതാനത്ത് ഏപ്രില്‍ 18 മുതല്‍ 20 വരെ തീയതികളില്‍ നടക്കുന്ന ഹിന്ദു സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സമുദായ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കുന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പനച്ചിക്കാട് ദേവസ്വം മാനേജര്‍ കെ.എന്‍ നാരായണന് നമ്പൂതിരി ചെയര്‍മാനായും, സി.ആര് രാജേഷ് ജനറല്‍ കണ്‍വീനറായും ഉള്ള 151 അംഗ സമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തില്‍ വിവിധ പരിപാടികള്‍ക്കൊപ്പം പ്രമുഖ നേതാക്കളുടെ പ്രഭാഷണങ്ങളും ഉണ്ടാവുമെന്ന് ചെയര്മാന് കെ.എന്‍ നാരായണന് നമ്പൂതിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: