സുല്‍ത്താന്‍ബത്തേരി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ്.നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചതിനാലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ തിരക്കഥ അനുസരിച്ച് നടന്ന കാര്യങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സരിതയ്ക്ക് ജാമ്യം ലഭിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളത്തില്‍ പിണറായി പറഞ്ഞു. കേസുകളില്‍ സരിതയ്ക്ക് ജാമ്യം കിട്ടുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവിട്ടത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു പണം ചെലവാക്കിയതെന്നും പിണറായി വിജയന് പറഞ്ഞു.
സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. അതിനര്‍ത്ഥം മുഖ്യമന്ത്രിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന വകുപ്പ് പൊലീസ് ചുമത്താതിരുന്നതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: