കൊച്ചി: ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജിയണല്‍ ഓഫീസിലേക്ക് ഗായത്രി സബ് വാട്ടര്‍ഷെഡ് പ്ലാന്‍ ക്ലസ്റ്റര്‍-രണ്ട്, എക്കോറീസ്റ്റോറേഷന് പ്ലാന്റിന്റെ പെയിലറ്റ് പ്രോജക്ട് എന്നിവ തയാറാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (കാറ്റഗറി-ഒന്ന്) ഒഴിവുകള്‍ 16, കാലാവധി 2015 മാര്‍ച്ച് 31. യോഗ്യത ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍/ബി.എസ്.സി ഫോറസ്ട്രി/എം.എസ്.സി ജിയോളജി/എം.എസ്.സി ജ്യോഗ്രഫി/എം.എസ്.സി എന്വയണ്മെന്റല് സയന്‍സ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റിസോഴ്സ് മാപ്പിംഗിലും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിലുമുളള പ്രവൃത്തി പരിചയം. ജി.ഐ.എസ്/ജി.പി.എസ് എന്നിവയിലുളള പ്രവൃത്തി പരിചയം. ശമ്പളം 12,000 രൂപ.
പ്രോജക്ട് സയന്റിസ്റ്റ് (കാറ്റഗറി -രണ്ട്) ഒഴിവുകള്‍ രണ്ട്. കാലാവധി 2015 മാര്‍ച്ച് 31, അല്ലെങ്കില്‍ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത ടാക്സോണമിയിലെ വൈദഗ്ധ്യത്തോടുകൂടിയ എം.എസ്.സി ബോട്ടണി/എം.എസ്.സി ബയോ ഇന്‍ഫര്‍മാറ്റിക്സ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റിസോഴ്സ് മാപ്പിംഗിലും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിലുമുളള പ്രവൃത്തി പരിചയം. ജി.ഐ.എസ്/ജി.പി.എസ് എന്നിവയിലുളള പ്രവൃത്തി പരിചയം. ശമ്പളം 12,000 രൂപ.
ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവുകള്‍ രണ്ട്. കാലവധി 2015 മാര്‍ച്ച് 31, അല്ലെങ്കില്‍ പ്രോജക്ട് തീരുന്നതു വരെ. വേതനം 11,000/- രൂപ. യോഗ്യത സിവില്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, വിഭവ ഭൂപടങ്ങള്‍ കഡസ്ട്രല്‍ മാപ്പില്‍ തയാറാക്കുന്നതിനുളള മുന്‍പരിചയം. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഭൂപടങ്ങള്‍ ഡിജിറ്റലായി തയാറാക്കുന്നതിനുളള പ്രവൃത്തി പരിചയം.
ജി.ഐ.എസ് ടെക്നീഷ്യന്: ഒഴിവുകള്‍ രണ്ട്. വേതനം 10,000/-. കാലവധി 2015 മാര്‍ച്ച് 31, അല്ലെങ്കില്‍ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത ജി.ഐ.എസ്.ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലുളള സര്‍ട്ടിഫിക്കറ്റ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്ക്കിംഗിലുളള സര്‍ട്ടിഫിക്കറ്റ്. ഭൂപടങ്ങള്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡിജിറ്റലായി തയാറാക്കുന്നതിനുളള പ്രവൃത്തി പരിചയം.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഒഴിവുകള്‍ രണ്ട്. കാലവധി 2015 മാര്‍ച്ച് 31, അല്ലെങ്കില്‍ പ്രോജക്ട് തീരുന്നതു വരെ. യോഗ്യത ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, വേതനം 25,000 രൂപ (കണ്‍സോളിഡേറ്റഡ് പേ) കാര്‍ഷിക വിജ്ഞാന വ്യാപനത്തിലോ, പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രോജക്ടിലോ ഉളള പ്രവൃത്തി പരിചയം.
താത്പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഡി.ബ്ലോക്ക്, പാട്ടുരായ്ക്കല്‍ ഓഫീസില്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസിനു മുകളില്‍) ഈ മാസം 24-ന് രാവിലെ ഒമ്പതിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2321868.
പ്രതികരിക്കാൻ ഇവിടെ എഴുതുക: