ചങ്ങനാശ്ശേരി: ഇന്നലെ നടന്ന നഗരസഭാ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷം തെണ്ടാനിറങ്ങാന് പ്രതിപക്ഷം. 2014-15 വര്‍ഷത്തെ ബജറ്റില്‍ നഗരസഭയ്ക്ക് യാതൊരു വരുമാനവും ലഭിക്കാത്തതാണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ പ്രസന്നകുമാര്‍ പാറാട്ട് തോര്‍ത്തും ചിരട്ടയും നല്കി. ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. വൈ്സ് ചെയര്മാന് മാത്യൂസ് ജോര്‍ജ്ജിന്റെ ഒമ്പതാമത്തെ ബജറ്റ് അവതരണം ആയിരുന്നു കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സമസ്ത മേഖലകളെയും പറ്റിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം കൗണ്‍സിലര്‍ സുരേഷ്ബാബു ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു. അടുത്ത മുപ്പതുവര്‍ഷം നടപ്പില്‍ വരുത്താനാകാത്ത പദ്ധതികളാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് കൗണ്‍സിലര്‍മാര്‍ക്ക് ലാപ്ടോപ്പ് നല്‍കുമെന്ന് പറയുന്നതെന്ന് കൗണ്‍സിലര്‍ കെ.ടി തോമസ് ആരോപിച്ചു. എല്ലാ വര്‍ഷവും നടപ്പില്‍ വരാത്ത പദ്ധതികളാണ് ഈ വര്‍ഷവും ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നടപ്പിലാക്കാന്‍ പറ്റുന്ന പല പദ്ധതികളും നടപ്പില്‍ വരുത്താത്തത് നഗരസഭ ഭരണപക്ഷത്തിന്റെ കഴിവുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പൂവക്കാട്ടുചിറയെ ഈ പ്രാവശ്യവും അവഹേളിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. നഗരത്തിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പൂവക്കാട്ടുചിറക്കുളം, കുട്ടികളുടെ പാര്‍ക്ക് എന്നിവ നവീകരിക്കുന്നതിനായി ഈ വര്‍ഷവും അമ്പതുലക്ഷം രൂപയുടെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ വര്‍ഷങ്ങളിലും ലക്ഷങ്ങള്‍ പൂവക്കാട്ടുചിറയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ഒരു പദ്ധതിയും അവിടെ നടക്കാറില്ല. പകല്‍ മുഴുവന്‍ കമിതാക്കളുടെയും രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമായി പൂവാക്കാട്ടുചിറ മാറിയിരിക്കുകയാണ്.
നഗരസഭയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനാകാതെ സി.എഫ് തോമസ് എംഎല്‍എയുടെയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെയും ഫണ്ടുപയോഗിച്ച് നഗരത്തില്‍ നടത്തുന്ന പദ്ധതികളെ ഭരണപക്ഷം പ്രകീര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പു പ്രകടിപ്പിച്ചു. എംഎല്‍എക്കും എം.പിക്കും പ്രത്യേക ഫണ്ട് ഓരോ മണ്ഡലത്തിലും അനുവദിച്ചിട്ടുള്ളതാണ്. അത് ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ആ ഫണ്ട് വിനിയോഗിക്കേണ്ടതുമാണ്. അതിനെ നഗരസഭയില്‍ പ്രകീര്ത്തിക്കേണ്ടതില്ലെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന് ആരോപിച്ചു. ജനോപകാരപ്രദമായ ഒരു പദ്ധതിയും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതും കടുത്ത വിമര്‍ശനത്തിനിടയാക്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ സ്മിത ജയകുമാര്‍ അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: