പാമ്പാടി: ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അക്രമിച്ച ഡിവൈഎഫ്ഐക്കാരെ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പനയ്ക്കല്‍ വീട്ടില്‍ സുധീപ് തോമസ് (28), മീനടം ആലക്കുളം ജില്‍ജിത്ത് (27), മീനടം കന്നുവെട്ടിക്കല് സുമന് (24) പുതുപ്പള്ളി പാലിയില്‍ ജിനു ജോണ്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ മാസം മീനടം ശ്രീനാരായണപുരം ആദിത്യ വിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കളെ വളച്ചുവച്ച് മര്‍ദ്ദിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്രമത്തില പരിക്കേറ്റ മനോജ്, സിജു, ഹാരീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: