തൃശൂര്‍: ആര്‍എസ്എസ് കണ്ണംകാട് ശാഖാ കാര്യവാഹ് കരുമത്തില്‍ മോഹനന്റെ മകന് ഷാരോണി(24) നെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തവും പിഴയും. മറ്റ് നാലു പ്രതികള്‍ക്ക് അഞ്ച് വര്‍ഷവും ഏഴ് മാസം കഠിനതടവും പിഴയും വിധിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ.പി.ജ്യോതീന്ദ്രനാഥാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.
ഒന്നാംപ്രതി മുല്ലശ്ശേരി കണ്ണംപറമ്പില്‍ വിഷ്ണുവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. മറ്റു പ്രതികളായ മുല്ലശ്ശേരി നെടിയേടത്ത് രാഹുല്‍, കട്ടാട്ട് നിഖില്‍, കാമ്പറത്ത് ശ്രീഖില്‍, വടേരി ഷാജി എന്നിവരെ അഞ്ചുവര്‍ഷവും ഏഴ് മാസവും കഠിനതടവിനും 10,000 രൂപ വീതം പിഴയും ശിക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
കേസില്‍ മൊത്തം 32 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രധാനപ്പെട്ട 19 സാക്ഷികളെയും 46 രേഖകളും എസ് മോഡല്‍ കത്തി ഉള്‍പ്പെടെ എട്ട് തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. ആദ്യം ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരുന്ന കേസ് പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ രാഷ്ട്രീയ പ്രാധാന്യം പരിഗണിച്ച് പ്രോസിക്യൂഷന് വേണ്ടി സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടറായി പയസ് മാത്യുവിനെ നിയമിച്ചിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. കെ.കെ.അനീഷ്കുമാറും ഹാജരായി. ഗുരുവായൂര്‍ സി.ഐയായിരുന്ന കെ.ജി.സുരേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: