ലക്‌നൗ: ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ നിയമസഭകളില്‍ കയ്യാങ്കളി. ഉത്തര്‍പ്രദേശില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം എംഎല്‍എമാര്‍ അലങ്കോലമാക്കിയപ്പോള്‍ ബഹളം നിയന്ത്രിക്കാനായി നിയോഗിക്കപ്പെട്ടിരുന്ന മാര്‍ഷലിനെ തല്ലിയാണ് കാശ്മീര്‍ എംഎല്‍എ കലി തീര്‍ത്തത്.
ഉത്തര്‍പ്രദേശില്‍ നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ തുടങ്ങിയതുമുതല്‍ ബിഎസ്‌പി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. ഇതിനിടെ രണ്ട് എംഎല്‍എമാര്‍ ഉടുപ്പൂരി പ്രതിഷേധിച്ചു. യുപിയിലെ കരിമ്പ് കര്‍ഷകരുടെ അവകാശങ്ങള്‍ അംഗീകരിക്കണ മെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് നേതൃത്വം നല്‍കുന്ന രാഷ്‌ട്രീയ ലോക് ദളിലെ എംഎല്‍എമാരായ സുരേഷ് ശര്‍മ, വീര്‍പാല്‍ രതി എന്നിവരാണ് ഉടുപ്പൂരി മേശപ്പുറത്ത് കയറി നിന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് റേഷന്‍ കിട്ടാന്‍ വൈകിയെന്ന് ആരോപിച്ചാണ് ജമ്മു കാശ്മീര്‍ നിയമസഭയില്‍ അടി തുടങ്ങിയത്. പുല്‍വാമയില്‍ നിന്നുള്ള എംഎല്‍എ സെയ്ദ് ബാഷിര്‍ രംഗത്ത് എത്തിയതോടെയാണ് ബഹളം തുടങ്ങിയത്. സെയ്ദിന്റെ ബഹളം നിയന്ത്രിക്കാന്‍ സ്പീക്കര്‍ മാര്‍ഷലിനെ വിളിച്ചു. എന്നാല്‍ മാര്‍ഷലിനെ സെയ്ദ് തല്ലി വശംകെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: