കോട്ടയം: ഹൈന്ദവ സംസ്കാരത്തെയും സനാതന ധര്‍മ്മത്തെയും പുതിയ തലമുറ കൂടുതല്‍ പഠിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍ പറഞ്ഞു. ഇരവീശ്വരം മഹാദേവ ക്ഷേത്രത്തില്‍ മഹാശിവപുരാണ സമീക്ഷയ്ക്ക് ഭദ്രദീപം തെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രോപദേശക സമിതി മുഖ്യരക്ഷാധികാരി പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ഫോക്ലോര് അക്കാദമി പുരസ്കാര ജേതാവും മയൂരനൃത്ത കലാകാരനുമായ കുമാരനല്ലൂര്‍ മണിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ ആദരിച്ചു.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന എസ്.ശരണ്യയുടെ ചികിത്സയ്ക്കായി സേവാഭാരതിയും കുടമാളൂര്‍ പൈതൃകഗ്രാമസേവാ സമിതിയും ചേര്‍ന്ന് സ്വരൂപിച്ച അരലക്ഷം രൂപയുടെ ചെക്ക് രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്, ശരണ്യയുടെ അച്ഛന് കെ.ടി.സാബുവിന് കൈമാറി.
യജ്ഞാചാര്യന്‍ പുളിക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി ശിവപുരാണ മാഹാ ത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.എസ്.ഗോപകുമാര്‍, ഉപേശക സമിതിയംഗം സി.എന്‍.ബാലചന്ദ്രന്, കുമാരനല്ലൂര്‍ മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: