കൊച്ചി: കേരള വേലന്‍ മഹാജനസഭയുടെ നേതൃത്വത്തില്‍ പട്ടികജാതി വഭാഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.മണിയന് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക, പട്ടികജാതി വിദ്യര്‍ത്ഥികളുടെ ലംസംഗ്രാന്റ്, ട്യൂഷന് ഫീസ് എന്നിവ വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, വ്യക്തമായ പഠനം കൂടാതെ പട്ടികജാതി ലിസ്റ്റില്‍ മാറ്റം വരുത്തരുത്, ഒഴിവുള്ള തസ്തികകളിലേക്ക് എത്രയും വേഗം സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെ.മണിയന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എസ്സ്.പ്രസാദ്, കെ.കെ.പത്മനാഭന്, ആര്.അശോകന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.വി.ഷാജില്‍ സ്വാഗതവും പറഞ്ഞു. കെ.എന്‍.ലൗജന് കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: