ആലുവ: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍മാരെ അവധി എടുത്തതിന്റെ പേരില്‍ അനധികൃതമായി പിഴ അടപ്പിക്കുന്ന നടപടിയില്‍ കെഎസ്ടി എംപ്ലോയിസ് സംഘ് (ബിഎംഎസ്)യോഗം പ്രതിഷേധിച്ചു. ഡിപ്പോയില്‍ ഒരു ദിവസം അഞ്ച് പേര്‍ക്ക് മാത്രമേ ലീവ് അനുവദിക്കുന്ന എന്ന നിയമത്തിന്റെ ചുവട് പിടിച്ച് കുടുംബത്തിലെ അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി ലീവെടുക്കുന്ന സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ശമ്പളം ഇല്ലാത്ത ലീവ് ആക്കുകയും എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ഓഫീസര്‍ക്ക് തോന്നുംപടി ഫൈന്‍ അടപ്പിക്കുകയുമാണ് ചെയ്യുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ 150 രൂപയായിരുന്ന ഫൈന്‍ ഫെബ്രുവരിയില്‍ യാതൊരു മാനദണ്ഡവുമില്ലാതെ 250 രൂപയാക്കിയിരിക്കുകയാണ്. ഡിപ്പോയിലെ അവശ്യ സര്‍വീസുകള്‍ പോലും നടക്കുന്നത് എംപാനല്‍ കണ്ടക്ടര്‍മാര്‍ ഓവര്‍ ഡ്യൂട്ടി എടുക്കുന്നത് കൊണ്ടാണന്നിരിക്കേയാണ്. അവരോട് തന്നെ ഈ ക്രൂരത കാട്ടുന്നത് ലീവെടുക്കുന്ന കണ്ടക്ടര്മാര്ക്കെതിരെയുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി ആലുവ ഡിപ്പോയ്ക്ക് മുന്നില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ഇത് സംബന്ധിച്ച് യൂണിയന് ആലുവ എടിഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബിഎംഎസ് മേഖല സെക്രട്ടറി ധനീഷ് നീറിക്കോട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: