Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് രേഖകള്‍ ഇല്ലാത്തതില്‍ ദുരൂഹത ജില്ലയില്‍ പരിശോധനയ്‌ക്കിടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:41 pm IST
in Kottayam

ശ്യാമ ഉഷ

കോട്ടയം: ജില്ലയില്‍ പരിശോധനയ്‌ക്കിടെ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം പെരുകുന്നു. ആര്‍ടിഒ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുക്കാനാളില്ലാതെ കളക്‌ട്രേറ്റില്‍ കുന്നുകൂടുകയാണ്. ദിനംപ്രതി ആര്‍ടിഒ നടത്തുന്ന പരിശോധനകളില്‍ പിടിച്ചെടുക്കുന്നത് വാഹനങ്ങള്‍ അനവധിയാണ്. രേഖകളില്ലാത്ത, ടാക്‌സ് അടച്ചിട്ടില്ലാത്ത ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താലും തിരിച്ചെടുക്കാന്‍ ഉടമകള്‍ എത്താറില്ലെന്ന് ആര്‍ടി ഉദ്യോഗസ്ഥര്‍ പറയുന്നു. മതിയായ രേഖകളില്ലാത്ത ഇത്തരം വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് സമയം അനുവദിച്ചിട്ടും ഉടമകള്‍ എത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അത് അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം പിഴ അടച്ച് തിരിച്ചെടുക്കാന്‍ അവര്‍ തരുന്ന വിലാസത്തില്‍ ബന്ധപ്പെടാറുണ്ട്. എന്നാല്‍ തിരിച്ചെടക്കാന്‍ ആരും തയ്യാറാകില്ല. പലരെയും ഇത്തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വിലാസം വ്യാജമാണെന്നു പോലും അറിയുന്നതെന്ന് ആര്‍ടിഒ പറയുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതു മാത്രമല്ല, പലതും മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളായതിനാല്‍ കേസ് ഭയന്നാണ് പലരും പിന്നീട് ഇതിന് തയ്യാറാവാത്തത്.

അതേസമയം, പരിശോധനയിലൂടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇടാന്‍ ആവശ്യത്തിന് സ്ഥലമോ, മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത്തിനാല്‍ കളക്‌ട്രേറ്റിനകത്തു തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണ്.

ഇങ്ങനെ വാഹനങ്ങള്‍ പെരുകി പെരുകി കളക്‌ട്രേറ്റിലെ മറ്റ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഏതാണ്ട് അമ്പതോളം വാഹനങ്ങളാണ് ഈ തരത്തില്‍ കളക്‌ട്രേറ്റിനുള്ളില്‍ പിടിച്ചിട്ടിരിക്കുന്നത്. കളക്‌ട്രേറ്റിലെ യുദ്ധസ്മാരകത്തെപ്പോലും അവഹേളിക്കുന്ന തരത്തില്‍ വാഹനങ്ങള്‍ കിടന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

പിടിച്ചെടുത്ത വണ്ടികളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഏഴ് ദിവസമാണ് ഉടമകള്‍ക്ക് അനുവദിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രേഖകളുമായി ആരും വരാത്തതിനാലാണ് വണ്ടികള്‍ ഇവിടെ തന്നെ ഇടേണ്ടി വരുന്നതെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.ജി.തോമസ് ജന്മഭൂമിയോടു പറഞ്ഞു. ആര്‍.ടി.ഓഫീസിനായി രണ്ടര ഏക്കര്‍ സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുതന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആധുനിക സാങ്കേതികവിദ്യയും മറ്റ് സംവിധാനങ്ങളുമൊക്കെ നടപ്പിലാക്കാന്‍ ശുപാര്‍ശകള്‍ മുന്നോട്ടുവെക്കുമ്പോഴും അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം അംഗീകരിക്കാതിരിക്കുന്നത് പ്രതിസന്ധികള്‍ക്കേ വഴിവെക്കുമെന്ന് അറിയാവുന്ന ഈ ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘനത്തിനും കൂട്ടുനില്‍ക്കുകയാണ്. ജില്ലയിലെ അതീവ പ്രാധാന്യമുള്ള ഭരണകേന്ദ്രം പുറമ്പോക്ക് സ്ഥലം പോലെ അനധികൃത വാഹനങ്ങള്‍ ക്കായി തുറന്നിട്ടിരിക്കുന്നത് അധി കൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ഥലം അനുവദിച്ചു നല്‍കുന്നതില്‍ കാലതാമസം ഉണ്ടെങ്കില്‍ വാഹനങ്ങള്‍ ലേലം ചെയ്യാമെന്ന് ആര്‍ടി ഓഫീസ് തന്നെ സര്‍ക്കാരിനോട് നിര്‍ ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ നിര്‍ദ്ദേ ശം പരിഗണിക്കാതെ ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന ഉറപ്പു മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രേഖകള്‍ ഇല്ലാത്ത വാഹനങ്ങളുടെ കൃത്യമായ വിലാസം കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ അവയൊക്കെ ലേലത്തില്‍ വില്‍ക്കാനൊരുങ്ങുന്നതും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാന്‍ മണല്‍ലോറികള്‍ക്കും, മറ്റ് അനധികൃത വാഹന ഉടമകള്‍ക്കും പ്രചോദനമേകുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.