സൂററ്റ്: സ്വാതന്ത്ര്യസമരത്തിലെ ഉജ്വലനായകരും ദേശീയ പുരുഷന്മാരുമായ ചന്ദ്രശേഖര്‍ ആസാദും ഭഗത്സിംഗും ഭീകരരെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ഡേവിഡ് ഹാര്‍ഡിമാന്‍. പ്രസംഗത്തിലെ പരാമര്‍ശത്തി നെതിരെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ഭീകരരെന്ന് വിളിച്ചത് മോശമായ അര്‍ഥത്തിലല്ലെന്ന് പറഞ്ഞ് വാര്‍വിക്ഷെയര്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രഅധ്യാപകന്‍ തലയൂരുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്രസമരത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളായിരുന്നു,ഹാര്‍ഡിമാന്‍ പറഞ്ഞു. ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ശ്രോതാക്കള്‍ ശക്തമായി എതിര്‍ത്തു. 1915 മുതല്‍ 1947 വരെയുള്ള അക്രമരഹിത സ്വാതന്ത്ര്യസമരം എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
ഓരോ അക്രമരഹിത പ്രക്ഷാഭത്തിലും അതേ ലക്ഷ്യമുള്ള അക്രമഗ്രൂപ്പുകളുണ്ട്. ഇവര്‍ ബോംബേറ്, വെടിവയ്‌പ്പ്, കൊലപാതകങ്ങള്‍ എന്നിവ നടത്തും.അതുവഴി പ്രസ്ഥാനത്തിന് ഗുണമുണ്ടാകും. അധികൃതര്‍ക്ക് അക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുന്നതിനക്കോള്‍ എളുപ്പമാണ് അല്ലാത്തവരെ കൈകാര്യം ചെയ്യുക.
ഗാന്ധിയന്‍ പ്രസ്ഥാനത്തിന് ഒപ്പം എന്നും ഇവരുമുണ്ടായിരുന്നു. ഭഗത്സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരാണ് ഇവരിലെ ചില പ്രമുഖര്‍. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം,ഹാര്‍ഡിമാന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായ സമയത്ത് പല ശ്രോതാക്കളും ശക്തമായി എതിര്‍ത്തു. 1947ല്‍ ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ മകനായി പാകിസ്ഥാനിലെ റാവല്‍പിണ്ഡിയില്‍ ജനിച്ചയാളാണ് ഹാര്‍ഡിമാന്‍.
സ്വാതന്ത്ര്യസമര സേനാനികളെ ഭീകരരെന്ന് വിളിക്കരുത്. അവര്‍ തീവ്രവാദികളാകാം.പക്ഷെ ഭീകരരല്ല. വീര്‍ നര്‍മ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് അംഗം ഉന്മേഷ് പാണ്ഡ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: