കൊച്ചി: ലോകത്തിലെ മുന്‍നിര വാഹന ടയര്‍ നിര്‍മാതാക്കളായ മിഷെലിന്, മോട്ടോര്‍ ബൈക്കുകള്‍ക്ക് വേണ്ടിയുള്ള പെയിലറ്റ് റോഡ് 2, പെയിലറ്റ് സ്ട്രീറ്റ് റേഡിയല്‍ ടയറുകള്‍ വിപണിയിലിറക്കി. 500 സിസിയിലേറെ ശേഷിയുള്ള സ്പോര്‍ട്സ്, സൂപ്പര്‍ ബൈക്കുകള്‍ക്ക് വേണ്ടിയുള്ളതാണ് പെയിലറ്റ് റോഡ് 2. 250 – 500 സിസി വിഭാഗത്തിലെ ബൈക്കുകളെയാണ് പെയിലറ്റ് സ്ട്രീറ്റ് റേഡിയല്‍ ലക്ഷ്യമിടുന്നത്.
ഷോള്ഡറുകളിലെ പിടിത്തത്തിന് വേണ്ടിയുള്ള സോഫ്റ്റ് റബറും മെയിലേജ് ഉറപ്പാക്കാനുള്ള ഹാര്‍ഡ് റബറും മികച്ച പ്രകടനം ഉറപ്പു നല്കുന്നു. വെറ്റ് ഗ്രിപ്പ്, ദീര്‍ഘായുസ് എന്നിവയ്ക്ക് പുറമെ ഡ്രൈ ബ്രേക്കിങ്, മികച്ച നിയന്ത്രണം എന്നിവയിലും മിഷെലിന് പെയിലറ്റ് റോഡ് 2ന് മറ്റ് സമാനതകളില്ല.
മിഷെലിന് പെയിലറ്റ് റോഡ് 2 ന് 8772 രൂപ മുതല്‍ 12808 രൂപ വരെയാണ് വില. ഡുകാടി മോണ്‍സ്റ്റര്‍, ഹോണ്ട സിബിആര്‍ 1000 ആര്, സുസുക്കി ബന്‍ഡിറ്റ്, കാവസാക്കി ഇസഡ് ഇസഡ് ആര്, യമഹ എഫ് ഇസഡ് എസ് ഫ്രേസര്‍, യമഹ എംടി – 01, ട്രയംഫ് സ്പീഡ് ട്രിപ്പിള്‍, ബിഎംഡബ്ല്യു ആര് 1200 എസ്ടി എന്നീ ബൈക്കുകള്‍ക്ക് ഏറെ അനുയോജ്യമാണ് മിഷെലിന് പെയിലറ്റ് റോഡ് 2 ടയറുകള്‍. മിഷെലിന് പെയിലറ്റ് സ്ട്രീറ്റ് റേഡിയല്‍ 4502 മുതല്‍ 5927 രൂപ വരെയുള്ള ശ്രേണിയില്‍ ലഭിക്കും. കാവസാക്കി നിന്‍ജ 250, നിന്‍ജ 300, ഹോണ്ട സിബിആര്‍ 250, ഹോണ്ട സിബി 300 ആര് ബൈക്കുകള്‍ക്ക് അനുയോജ്യമാണ് ഈ ടയറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: