വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച ദേവസ്വം ഗാര്‍ഡുകളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പോലീസ്റ്റേഷന് മാര്‍ച്ച് നടത്തും. ഉന്നത സ്വാധീനമുള്ള പ്രതികള്‍ തെളുവുകള്‍ നശിപ്പിക്കുവാനും, മുന്‍കൂര്‍ ജ്യാമ്യം നേടുവാനും ശ്രമിക്കുകയാണ്. ഇവരെ പിടികൂടി ചോദ്യം ചെയ്താല്‍ ദേവസ്വത്തിലെ പല ഉന്നതരും കുടുങ്ങും. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ഉണ്ടായിട്ടും ഇവരെ പിടികൂടാത്ത പോലീന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം ഹിന്ദുഐക്യവേദി രേഖപെടുത്തി. യോഗത്തില്‍ താലൂക്ക് സംഘടനാ സെക്രട്ടറി കെ.ഡി.സന്തോഷ്, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് കല്‍പ്പകശ്ശേരി, സെക്രട്ടറി പി.എം.മനോജ്, പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: