കോട്ടയം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി കെ.എം.മാണി.
സാമ്പത്തിക ഞെരുക്കം ഉണ്ടെന്നുള്ളത് വാസ്തവമാണെന്നും അത് സാമ്പത്തിക പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മാണി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടു സീറ്റിന് അര്‍ഹതയുണ്ട്. ഉചിതമായ സമയത്ത് സീറ്റിനു വേണ്ടിയുള്ള ആവശ്യം പാര്‍ട്ടി ഉന്നയിക്കുമെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: