ന്യൂദല്‍ഹി: ലോക്സഭയിലെ കൂട്ടത്തല്ലിനു നേതൃത്വം നല്കിയ 16 എംപിമാരെ ലോക്സഭയില്‍ നിന്നും സ്പീക്കര്‍ മീരാകുമാര്‍ സസ്പെന്റ് ചെയ്തു. ഒന്‍പത് കോണ്‍ഗ്രസ് എംപിമാരെയും 4 ടിഡിപി അംഗങ്ങളേയും 3 വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളേയുമാണ് ചട്ടം 374 എ പ്രകാരം സഭയില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. സസ്പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ഇനി സഭാ സമ്മേളനം തീരുന്നതുവരെ പാര്‍ലമെന്റില്‍ പ്രവേശിക്കാനാവില്ല. ലോക്സഭയുടെ അവസാന സമ്മേളനമായതിനാല്‍ ബഹളം വെച്ചവര്‍ക്ക് ഇനി സഭയില്‍ പ്രവേശിക്കണമെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കണം.
ഒന്‍പത് കോണ്‍ഗ്രസ് എംപിമാരില്‍ 5 പേരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നുംപുറത്താക്കപ്പെട്ടവരാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംപി രാജഗോപാലാണ് കുരുമുളക് പ്രയോഗത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: