കറുകച്ചാല്‍: നിരോധിത പുകയില ഉല്പന്നങ്ങള് കറുകച്ചാലില്‍ സുലഭം. പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നുണ്ടെങ്കിലും ഇവയൊന്നും കണ്ടുപിടിക്കുന്നതില്‍ അധികൃതരുടെ നിസ്സംഗത തുടരുന്നു. പെട്ടിക്കടകളിലും മറ്റുചിലകടകളിലും വില്പന നടക്കുന്നുണ്ട്. എന്നാല്‍ സാധനം ഇവിടെയല്ലെന്നുമാത്രം. മുമ്പ് പരിചയക്കാര്‍ക്കു മാത്രമായിരുന്നു കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ രഹസ്യസിഗ്നലുകള് കാണിച്ചാല്‍ സാധനം കിട്ടും. രഹസ്യവിവരം രണ്ടുകൂട്ടര്‍ക്കു മാത്രമെ അറിയുകയുള്ളൂ. ഇങ്ങനെ വാങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം കറുകച്ചാല്‍ ബസ് സ്റ്റാന്റിനുപിന്നില് മണിമല റോഡു ഭാഗത്തു ഏതാനും കുട്ടികള്‍ ഇവ ഉപയോഗിക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതു ചോദ്യം ചെയ്തപ്പോള്‍ ടൗണില്‍ നിന്നു തന്നെ വാങ്ങിയതാണെന്ന് പറഞ്ഞ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ടൗണിലെ ഒരു കടയില്‍ നിന്നും കുറച്ചു പായ്ക്കറ്റുകള്‍ പിടികൂടി. വളരെ നാളുകളായി കുട്ടികള്‍ സ്റ്റാര്‍ ഹോട്ടലിനു പിന്നിലും, ബസ്റ്റാന്റില്‍ നിന്ന് മണിമല റോഡിലേക്ക് ഇറങ്ങുവഴിയിലുള്ള കെട്ടിടങ്ങളുടെ സ്റ്റെയര്കേയ്സിലും മറ്റുമിരുന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതായി പരാതിയുണ്ട്.
നിസാരവിലയ്ക്കു വാങ്ങി അമിതവിലക്കു കച്ചവടം നടത്തുന്നതുകൊണ്ട് കച്ചവടക്കാര്‍ക്കും താല്പര്യമാണ്. നേരത്തെ കുന്നന്താനം മുണ്ടിയപ്പള്ളി, എന്നിവിടങ്ങളില്‍ നിന്നും ലഹരിക്കുള്ള ആസ്യൂളുകള് കറുകച്ചാല്‍ ടൗണില്‍ എത്തിച്ചിരുന്നു. അതിപ്പോഴും തുടരുന്നുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം മണിമലയില്‍ രണ്ടുയുവാക്കളെ നിരോധിത പുകയില ഉല്പന്നങ്ങള് സഹിതം പിടികൂടി. നെത്തല്ലൂര്‍, അണിയറപ്പടി, എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലുള്ള ചില കടകളിലും ഇവയുടെ വില്പനയുണ്ട്. എന്നാല്‍ ഇവയൊന്നും പിടിക്കപ്പെട്ടാല്‍ കഴിയുകയില്ല. കരുതലോടെയാണ് വില്പനയും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: