Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദേശീയ നാടകോത്സവത്തിന് കോട്ടയത്ത് അരങ്ങുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:06 pm IST
inKottayam

കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തിന്റെ നാടക ചരിത്രത്തിന് പുതിയൊരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 13 -ാമത് ദേശീയ നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. നാട്യഹേമന്തം എന്ന പേരില്‍ ചായങ്ങളും ചമയങ്ങളും ഗാംഭീര്യവുമൊത്തുചേര്‍ന്ന ആറു ദിനരാത്രങ്ങള്‍ ഇനി കോട്ടയത്തിനു സ്വന്തം.

വൈകുന്നേരം നാലരയ്‌ക്ക് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിആര്‍ഡി-സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് നാടകോത്സവത്തിന് തിരിതെളിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകുന്നേരം നാലരയ്‌ക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച സാംസ്‌ക്കാരിക – കലാ ഘോഷയാത്രയില്‍ വിവിധ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടാബ്ലോ, മുത്തുക്കുടകള്‍, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പഞ്ചാരി മേളം, കോല്‍ക്കളി, വാദ്യമേളം, കളരിപ്പയറ്റ്, അലാമിക്കളി എന്നീ കലാപരിപാടികളും അണിനിരന്നു.അര്‍ജുനനൃത്തം,മയിലാട്ടം തുടങ്ങിയ കേരളീയ നൃത്തരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടി.ഘോഷയാത്ര പ്രധാനവേദിയായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ അവസാനിച്ചു.

ഈ മാസം 18 വരെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും തിരുനക്കര മൈതാനിയിലുമായാണ് നാടകങ്ങള്‍ അരങ്ങേറുക.മലയാളത്തില്‍ നിന്ന് അഞ്ച് നാടകങ്ങളും ആറ് ഇതരഭാഷാ( മറാഠി, ബംഗാളി, രാജസ്ഥാനി, അസാമീസ്, കന്നഡ, ഹിന്ദി) നാടകങ്ങളും അവതരിപ്പിക്കപ്പെടും.ദേശീയതലത്തില്‍ നാടകാസ്വാദകര്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കുമുള്ള സംഗമവേദിയായി കോട്ടയം മാറുന്നത് ഇതാദ്യമായാണ്.അക്ഷരനഗരിയില്‍ സായംസന്ധ്യയിലെ ആറുനാളുകള്‍ ഇനി അരങ്ങില്‍.

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. നാടകങ്ങള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനം മറ്റൊരു മാധ്യമത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ ഏറെ ജനങ്ങള്‍ കാണുന്നുണ്ടെങ്കിലും അത് നൈമിഷികമാണ്. നാടകങ്ങള്‍ മനുഷ്യ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവ രൂപീകരണത്തിനു തന്നെ വഴി വയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് മുന്‍കാലത്തെ പോലെ നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നതു സത്യമാണ്. ദേശീയ നാടകോത്സവം പോലുള്ള പരിപാടികളിലൂടെ നാകത്തിന്റെ പ്രഭാവം തിരിച്ചു പിചിക്കാന്‍ ശ്രമിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

കെട്ടുകാഴ്ചകളല്ല നടനാണ് നാടകത്തിന്റെ പ്രധാന കണ്ണിയെന്ന് നാടക കുലപതികാവാലം നാരായണപ്പണിക്കര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.നടനാണ് കാണികളുമായി നേരിട്ട് സംവദിക്കുന്നത്. നാടകം കാലഘട്ടത്തിനനുസരിച്ച് മാറണം. എന്നാല്‍ പരിഷ്‌ക്കരണമല്ല, പതിരിനെ വേര്‍തിരിച്ചുള്ള സംസ്‌ക്കരണമാണ് വേണ്ടത്. അതിലൂെ നാടക കലയെ മുന്നോട്ടുകൊണ്ടുപോകാനാകണം. നാകം കാണുന്നവരുടെ എണ്ണം നോക്കി അതിന്റെ ജനകീയതയോ യോഗ്യതയോ നിര്‍ണയിക്കാനാകില്ല. നാടകത്തെ സ്‌നേഹിക്കുന്നവരെ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ പങ്കു വഹിക്കാനുണ്ട്. കെട്ടുകാഴ്ചകളിലൂടെ നാടകത്തെ സിനിമയോട് അടുപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്.ഇത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ക്കാരത്തിന്റെ ഉറവിടം ചിന്തയും ഭാവനയുമാണെന്നും ജീവിതത്തിന്റെ ഏറ്റവും വലിയ ആവിഷ്‌ക്കാരമാണ് നാടകരൂപമെന്നും ചടങ്ങില്‍ സ്വാഗതമാശംസിച്ച പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി പറഞ്ഞു. പിആര്‍ഡി സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. നാടകരംഗത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയും ഡെയിലി ബുള്ളറ്റിന്‍ കാവാലം നാരായണ പണിക്കരും പ്രകാശനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.