ഗംഗയെ കൊണ്ടുവന്ന് ഈ ഭൂമിയില്‍ ഞാന്‍ ഒഴുക്കി. അന്ന് എനിക്ക് ബോധ്യമായി ഈ ഭൂമിയില്‍ നഷ്ടപ്പെട്ടുപോയ ധര്‍മം ഉയിര്ത്തെഴുന്നേല്ക്കുക തന്നെ ചെയ്യുമെന്ന്. അതിനെ ആധാരമാക്കിയാണ് നമ്മുടെ പ്രസ്ഥാനവും കര്മരംഗങ്ങളും എല്ലാം ഉയര്‍ന്നു വന്നിട്ടുള്ളത്. ധര്‍മം എന്ന ഒരു വാക്കിനെ ഈ ഭൂമിയില്‍ പ്രതിഷ്ഠിക്കാന്‍ നമുക്ക് സാധിച്ചെങ്കില്‍ അത് ഏറ്റവും വലിയ കാര്യം. അതില്‍ പങ്കുചേര്‍ന്ന ഏവരും മഹാഭാഗ്യവാന്മാരും സുകൃതികളും ആയി തീര്‍ന്നിരിക്കുന്നു. ദുഃഖങ്ങളും പ്രതിബന്ധങ്ങളും ജീവിതത്തില്‍ ഉണ്ടായെന്ന് വരാം. അതിരിക്കട്ടെ, അതൊക്കെ പ്രപഞ്ചസ്വഭാവം. ധര്മബുദ്ധിയാണ് അതിനൊക്കെ പരിഹാരം. ധര്‍മബുദ്ധി ഉദിക്കാത്ത കാലത്തോളം ദുഃഖത്തില്‍ നിന്ന് മോചനമില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: